ആ”ശങ്ക”തീർക്കാൻ അടുത്തുള്ള ഹോട്ടലിൽ കയറിക്കോളൂ; സൗജന്യ ശുചിമുറി സൗകര്യമൊരുക്കി നഗരത്തിലെ ഹോട്ടലുകൾ.

ബെംഗളൂരു: പൊതുശുചിമുറി ഇല്ലാത്ത സ്ഥലങ്ങൾ മൂത്രശങ്ക തീർക്കാൻ ഇടം തേടി അലയേണ്ട. സമീപത്തുള്ള ഹോട്ടലുകളുടെ ശുചിമുറി സൗജന്യമായി ഉപയോഗിക്കാൻ സൗകര്യമൊരുങ്ങുന്നു.സംസ്ഥാനത്തെ ഹോട്ടലുകളിലെ ശുചി മുറികൾ സൗജന്യമായി ആവശ്യക്കാർക്ക് തുറന്നു കൊടുക്കാൻ സ്വമേധയാ സന്നദ്ധതയറിയിച്ചു വന്നിരിക്കുന്നത് കർണാടക റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ ആണ്.പബ്ബുകളിലേയും ബാറുകളിലേയും ശുചി മുറികളും അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാം.

പൊതു ശുചിമുറികളുടെ അഭാവം മൂലം എത്രയോ പേർ കഷ്ടപ്പെടുന്നുണ്ടെന്നും ഇവർക്കെല്ലാം ആശ്രയം ഹോട്ടലുകൾ ആണെന്നും അസോസിയേഷൻ പ്രസിഡന്റ് പി സി റാവു പറഞ്ഞു. ഒരു പതിറ്റാണ്ടു മുൻപേ തന്നെ ഇങ്ങനെ ഒരു തീരുമാനമെടുത്തിരുന്നെങ്കിലും പല ഹോട്ടലുകളും ഇത് നടപ്പാക്കിയിരുന്നില്ല.

  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ

പല ഹോട്ടലുകളും കോഫീ ഷോപ്പുകളും അവിടെ നിന്ന് ചായ കുടിക്കുന്ന വർക്കോ ഭക്ഷണം കഴിക്കുന്ന വർക്കോ മാത്രമേ ശുചി മുറി സൗകര്യം നൽകിയിരുന്നൊള്ളു. ഇതിനായി ഹോട്ടെലുകളിൽ നിന്ന് എന്തേങ്കിലും വാങ്ങേണ്ടതായി വന്നതോടെയാണ്  അസോസിയേഷൻ ഇങ്ങനെ ഒരു സൗകര്യം നിർബന്ധമാക്കിയത്.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബെംഗളൂരു മേയർ ജി പദ്മാവതി അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു. അവശ്യം ശുചി മുറികൾ ഇല്ലാത്തതിനാൽ സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ

ദക്ഷിണ ഡൽഹിയിലെ ഹോട്ടലുകൾ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യമായി ശുചി മുറികൾ കഴിഞ്ഞ വർഷം മുതൽ തുറന്ന് കൊടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
[masterslider id="10"]

Related posts

Click Here to Follow Us