130 താലൂക്കുകൾ പ്രളയബാധിതമായി പ്രഖ്യാപിച്ച് സർക്കാർ..

ബെംഗളുരു : സംസ്ഥാനത്തെ 23 ജില്ലകളിലായി 130 താലൂക്കുകൾ പ്രളയബാധിതമായി പ്രഖ്യാപിച്ച് സർക്കാർ.

ദേശീയ ദുരന്ത നിരീക്ഷണ കേന്ദ്രം(കെഎസ്എൻഡിഎംസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

വടക്കൻ കർണാടകയിൽ കൃഷ്ണ ഉൾപ്പെടെ നദികൾ കരകവിഞ്ഞപ്പോൾ പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി.

സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ഇതുവരെ 20 പേർ മരിച്ചു.

  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

പതിനായിരത്തിലേറെ വീടുകളും 4 ലക്ഷത്തിലേറെ ഹെക്ടർ കൃഷിയും നശിച്ചു.

8071 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് ഈ ആഴ്ച പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തോട് മുഖ്യമന്ത്രി അറിയിച്ചത്.

ഈ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കാൻ ജില്ലാ ഭരണകൂടത്തിനു സർക്കാർ നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us