കിടക്ക ലഭിക്കാതെ രോഗികൾ വലയുന്നതായി പരാതി.

ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രോഗികൾക്കുള്ള ബെഡുകൾ നൽകുന്നകാര്യത്തിൽ കാര്യക്ഷമമായ രീതികൾ ഒരുക്കിയിട്ടുണ്ടെന്നും ബെഡുകളുടെ ലഭ്യത ഒരു ക്ലിക്കിൽ അറിയാമെന്നും മന്ത്രി അറിയിച്ചതിനു ശേഷവും നഗരത്തിൽ ഇപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രി പ്രവേശനത്തിനും ബെഡിന്റെ ലഭ്യതക്കും വേണ്ടി വലയുകയാണ്. 

സർക്കാർ രേഖകളിലും ഡാഷ്ബോർഡിലും മാത്രമാണ് ബെഡുകൾക് ലഭ്യത കാണിക്കുന്നത് എന്നും യഥാർഥ്യത്തിൽ ബെഡുകൾ ഒഴിവില്ലെന്നും ബെഡ് അനുവദിച്ചു കിട്ടുവാൻ കാത്ത് നിൽക്കേണ്ടി വന്ന ഒരു രോഗിയുടെ മകൻ പറഞ്ഞു.

  ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ

രേഖകൾ പ്രകാരം വിക്ടോറിയ ആശുപത്രിയിൽ 550 ബെഡുകൾ ആണ് ഉള്ളത്, പക്ഷെ 146 ബെഡുകളിൽ മാത്രമാണ് ഗുരുതര അവസ്ഥയിലുള്ള രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ളത്. 

“ഞങ്ങളുടെ ഡാറ്റാബേസിലെ കണക്കുകൾ പ്രകാരം ബെഡുകൾ ലഭ്യമായ ആശുപത്രികളാണ് ഞങ്ങൾ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും നിർദ്ദേശിക്കുന്നത്.

സിസ്റ്റത്തിൽ തെറ്റായ വിവരങ്ങൾ ചേർക്കപ്പെട്ടതിനു ഞങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും” എന്ന് ഒരു മുതിർന്ന ബി ബി എം പി ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ
[masterslider id="10"]

Related posts