കോവിഡ് രോഗ വ്യാപനം ഗുരുതരമായാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതരാകും :ആരോഗ്യ മന്ത്രി.

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബെംഗ‌ളൂരുവില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.

ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ നഗരത്തിൽ ഇനിയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതായി വരും.

കെസി ജനറല്‍ ആശുപത്രി സന്ദര്‍ശിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും ആരോഗ്യ വിദഗ്‌ധരുമായുളള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗളൂരുവില്‍ 20 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി രംഗത്തെത്തിയിരുന്നു.

  വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം

ബെംഗ്ളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് മറ്റൊരു ബ്രസീല്‍ ആകുമെന്നും കുമാരസ്വാമി ആശങ്ക പ്രകടിപ്പിച്ചു.

അതിനിടെ, കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് നയം സംസ്ഥാന സര്‍ക്കാര്‍ പരിഷ്കരിച്ചു. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക്, ഓക്സിമെട്രി പരിശോധനകളും സാധാരണ താപനില പരിശോധനയും നിര്‍ബന്ധമായും നടത്തും.

ഇവര്‍ക്ക് രോഗലക്ഷണങ്ങളോ പനിയോ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ചെറിയ രോഗലക്ഷണങ്ങള്‍ ഉളളവരെ 10 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യും. അതേസമയം, ഗുരുതര പ്രശ്നമുളളവരെ രോഗം ഭേദമായ ശേഷമേ ഡിസ്ചാര്‍ജ് ചെയ്യൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us