കോവിഡ് രോ​ഗി ബാ​ര്‍​ബ​ര്‍ ഷോ​പ്പിലുമെത്തി;ജാ​ഗ്രതാ നിർദേശം…

ബെം​ഗളുരു ; കോവിഡ് കാലത്ത് ഇരുട്ടടി, ഞെട്ടിത്തരിച്ച് കോലാറിലെ ജനങ്ങൾ, കോലാറില്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ പോ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് അ​തി​ജാ​ഗ്ര​ത വേണമെന്ന് അധികൃതർ വ്യക്തമാക്കി.

ബെം​ഗളുരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കോ​ലാ​ർ ജില്ലയിലെ ബംഗാ​ര്‍​പേട്ട് ടൗ​ണി​ലെ പ്രശസ്തമായ ബാ​ര്‍​ബ​ര്‍​ ഷോ​പ്പി​ലാ​ണ് മു​ടി​വെ​ട്ടാ​ന്‍ പോയ​ത് എന്ന് അധികൃതർ വ്യക്തമാക്കി.

മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി​യ ഈ വ്യക്തി 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാലയ​ള​വി​നു​ശേ​ഷ​മാ​ണ് ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ പോ​യ​ത് എന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ

പക്ഷേ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​നു​ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​യ​ത് എന്ന് തെളിഞ്ഞത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ ഉടനടി തന്നെ അധികൃതർ ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ബാർബർ ഷോപ്പിൽ നിരവധി പേരെത്തുമെന്നതിനാൽ‌ നിലനിൽക്കുന്ന ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ബാ​ര്‍​ബ​ര്‍ ഷോ​പ്പ് സ​ന്ദ​ര്‍​ശി​ച്ച​വ​രോ​ട്​ സ്വ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി സാ​മ്പിള്‍ പ​രി​ശോ​ധ​ന​ക്ക് വിധേയമാകാന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ കഴിഞ്ഞു.

  തൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം

കർശനമായി സാമ്പിൾ പരിശോധനക്ക് എത്തണമെന്നാണ് നിർദേശിച്ചിരിയ്ക്കുന്നത്. കോവിഡ് 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ സംഭവത്തെ അതീവ ​ഗൗരവതരമായാണ് അധികൃതർ കാണുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽച്ചൂടിനിടെ കർണാടകയിൽ ആശ്വാസ മഴ; പലയിടത്തും ആലിപ്പഴ വർഷവും
[masterslider id="10"]

Related posts

Click Here to Follow Us