സ്വകാര്യബസുകളുടെ ചൂഷണത്തിന് അറുതി വരുത്താൻ അന്തർ സംസ്ഥാന ബസ് സർവ്വീസ് നടത്താൻ അനുമതി തേടി കർണാടക ആർ.ടി.സി.

ബെംഗളൂരു: സർക്കാർ നിയന്ത്രണത്തിലുള്ള കോർപറേഷനുകൾ സർവീസ് നിർത്തിയതോടെ പല സ്വകാര്യ ട്രാവൽസുകളും കഴുത്തറുപ്പൻ നിരക്കുകളാണ് നഗരത്തിൽ നിന്ന് നാട്ടിലേക്കും തിരിച്ചും ഈടാക്കിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ അന്തർസ്സംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളുടെ അനുമതിതേടാൻ കർണാടക ആർ.ടി.സി തീരുമാനിച്ചിരിക്കുകയാണ്.

സർവീസുകൾ പുനരാംഭിക്കാൻ കർണാടക ആർ.ടി.സി. എപ്പോഴേ ഒരുക്കമാണെങ്കിലും അതത് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നതാണ് ഇപ്പോൾ തടസ്സമായി നിൽക്കുന്നത്.

കേരളം, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര,ഗോവ,തമിഴ്നാട്,തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ.ടി.സി.ക്ക് നിരവധി സർവീസുകൾ നടത്തിയിരുന്നു.

  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ

ലോക്‌ഡൗണിനെത്തുടർന്ന് രണ്ടര മാസത്തോളമായി ഈ സർവീസുകർ പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.

അതത് സംസ്ഥാനങ്ങളുടെ പാസുള്ളവർക്ക് അന്തർസ്സംസ്ഥാന ബസുകളിൽ യാത്രചെയ്യാൻ അനുമതി ലഭിക്കുമെന്നാണ് കർണാടക ആർ.ടി.സി.യുടെ പ്രതീക്ഷ.

നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലംപാലിച്ചുമാത്രമേ യാത്രക്കാരെ കയറ്റാൻ പറ്റൂ എന്നതിനാൽ ടിക്കറ്റ് നിരക്കും വർധിപ്പിക്കേണ്ടിവന്നേക്കാം.

മറ്റു സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചുകഴിഞ്ഞാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കും.

മറ്റു സംസ്ഥാനങ്ങളിലേക്ക് വാടക അടിസ്ഥാനത്തിൽ ബസുകൾ വിട്ടുകൊടുക്കുന്ന സംവിധാനം ഒരുമാസം മുമ്പേ കർണാടക ആർ.ടി.സി. തുടങ്ങിയിരുന്നു.

അതിർത്തി കടന്ന് മറ്റ് സംസ്ഥാനങ്ങളിലെത്തുമ്പോൾ ബസ് ജീവനക്കാർ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും സംസ്ഥാന സർക്കാരുകളിൽനിന്ന് മാർഗനിർദേശം ലഭിക്കേണ്ടതുണ്ട്.

  നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു

നിലവിൽ മാസ്ക്കുകളും, കൈയുറകൾ എന്നിവ ധരിക്കാനും സാനിറ്റൈസറുകൾ ഉപയോഗിക്കാനും ബസ്ജീവനക്കാർക്ക് മുൻപ് തന്നെ നിർദേശം നൽകിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിലെ ബസ് ഡിപ്പോകളിൽ ജീവനക്കാർക്ക് താമസിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കേണ്ടതായും വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
[masterslider id="10"]

Related posts

Click Here to Follow Us