കള്ളപ്പണക്കാര്‍ക്ക് ഉള്ള ലാസ്റ്റ് ബസ്‌;ഗരിബ് കല്യാണ്‍ യോജന ഇന്ന് തുടങ്ങും.

ന്യൂഡല്‍ഹി : കള്ളപ്പണം വെളിപ്പെടുത്താൻ സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ഇന്ന് തുടങ്ങും. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി  നൽകിയാൽ നിയമനടപടികളിൽ നിന്ന് ഒഴിവാകാം. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.ബാങ്കുകൾവഴിയും ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം നിക്ഷേപിക്കാം.

പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാവ് വര്‍ഷത്തേക്ക് ഗരീബ് കല്യാൺ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവർക്കായുള്ള അടിസ്ഥാന വികസന പദ്ധതികൾക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ നികുതിയും പിഴയും  85% ശതമാനം തുക ചുമത്തുകയും  അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. മാര്‍ച്ച് 31 വരെയാണ് ഈ പദ്ധതി അനുസരിച്ച് കള്ളപ്പണം വെളിപ്പെടുത്താന്‍ കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts