എടിഎമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ പിടിയിൽ;79.8 ലക്ഷം രൂപ കണ്ടെടുത്തു.

ബെംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി കടന്ന വാന്‍ഡ്രൈവറുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 79.8 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ വാന്‍ ഡ്രൈവര്‍ ഡൊമനിക് ശെല്‍വരാജ് അടുത്ത് തന്നെ പോലീസ് വലയിലാകുമെന്നാണ് സൂചന.

പണവുമായി കടന്ന വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. വസന്ത് നഗറില്‍ ഉപേക്ഷിക്കപ്പെട്ട വാനില്‍ നിന്ന്‌ 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്റെ തോക്കും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പാരപേട്ട് കെ.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോഴാണ് ഡ്രൈവര്‍ വാനുമായി കടന്നത്. ലോജിടെക് എന്ന കമ്പനിയാണ് ശാഖകളില്‍നിന്ന് പണം ശേഖരിച്ച് എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിന് കരാറെടുത്തിരുന്നത്.

  ബംഗളൂരുവില്‍ എടിഎമ്മിലെ പണവുമായി ഡ്രൈവര്‍ തട്ടിയെടുത്ത വാഹനം വസന്ത നഗറില്‍ കണ്ടെത്തി;1.37 കോടി രൂപയിൽ 90 ലക്ഷവും നഷ്ട്ടപ്പെട്ടു.
  എ ടിഎമ്മിൽ നിറക്കാനുള്ള 1.37 കോടി പുതിയ നോട്ടുമായി വാൻ ഡ്രൈവർ മുങ്ങി;വാഹനത്തിന് ജി പി എസ് സംവിധാനമില്ല.

സംഭവത്തിന് ശേഷം ശെല്‍വരാജിന്റെ ഭാര്യയും മകനും ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ ശെല്‍വരാജിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us