ജയില്‍ചാടിയ ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി;ഡല്‍ഹി പോലീസ് ആണ് ഡല്‍ഹിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി : ജയില്‍ചാടിയ ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി. ദില്ലി പോലീസ് ആണ് ദില്ലിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മിന്‍റു ഉള്‍പ്പടെ ആറു തടവുപുള്ളികളെയാണ് പഞ്ചാബിലെ നാഭ ജയിൽ ആക്രമിച്ച് ഭീകരര്‍ രക്ഷപ്പെടുത്തിയതത്. സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. ആറു കൊടുംകുറ്റവാളികൾ രക്ഷപ്പെട്ടതോടെ പഞ്ചാബ്, ഹരിയാന, കാഷ്മീർ സംസ്‌ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്. നേരത്തെ ജയില്‍ ആക്രമണം ആസൂത്രണം ചെയ്ത ഒരാളെ…

Read More

എടിഎമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ പിടിയിൽ;79.8 ലക്ഷം രൂപ കണ്ടെടുത്തു.

ബെംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി കടന്ന വാന്‍ഡ്രൈവറുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 79.8 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ വാന്‍ ഡ്രൈവര്‍ ഡൊമനിക് ശെല്‍വരാജ് അടുത്ത് തന്നെ പോലീസ് വലയിലാകുമെന്നാണ് സൂചന. പണവുമായി കടന്ന വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. വസന്ത് നഗറില്‍ ഉപേക്ഷിക്കപ്പെട്ട വാനില്‍ നിന്ന്‌ 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്റെ തോക്കും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പാരപേട്ട് കെ.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോഴാണ്…

Read More

ബന്ദ് നഗരജീവിതത്തെ ഇതു വരെ ബാധിച്ചിട്ടില്ല.

ബെംഗളൂരു : പതിനാലു പ്രതിപക്ഷകക്ഷികൾ ചേർന്നു നടത്തുന്ന ഭാരതബന്ദ് ബെംഗളുരു നഗരത്തെ ഇതുവരെ ബാധിച്ചിട്ടില്ല. ബിഎംടിസിയും  കെഎസ്ആർ ടി യും മെട്രോയും സർവ്വീസ് നടത്തുന്നുണ്ട്.ഓട്ടോ ടാക്സിസർവീസുകൾ സാധാരണ നിലയിലാണ്.കൃഷ്ണരാജേന്ദ്രമാർക്കറ്റ് യെശ്വന്ത്പുര മാർക്കെറ്റ്  മഡിവാള മാർക്കെറ്റ് എന്നിവിടങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മജെസ്റ്റിക് -യശ്വന്തപുര റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ രീതിയിലുള്ള തിരക്ക് അനുഭവപ്പെന്നുണ്ട്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സ്ഥിതി വ്യത്യസ്ഥമല്ല. ഇതുവരെ അക്രമ സംഭവങ്ങൾ ഒന്നും  റിപ്പോർട്ട്  ചെയ്തിട്ടില്ല. മറ്റ് പ്രധാന നഗരങ്ങളായ  മൈസൂർ, ഹുബ്ബളളി, കലബുറഗി, മഡിക്കരെ,ഗദഗ്  എന്നീ  നഗരങ്ങളിലും  അനുകൂല  പ്രതികരണമല്ല  ബന്ദിന്…

Read More
Click Here to Follow Us