ജയില്‍ചാടിയ ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി;ഡല്‍ഹി പോലീസ് ആണ് ഡല്‍ഹിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി : ജയില്‍ചാടിയ ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി. ദില്ലി പോലീസ് ആണ് ദില്ലിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മിന്‍റു ഉള്‍പ്പടെ ആറു തടവുപുള്ളികളെയാണ് പഞ്ചാബിലെ നാഭ ജയിൽ ആക്രമിച്ച് ഭീകരര്‍ രക്ഷപ്പെടുത്തിയതത്.

സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ആറു കൊടുംകുറ്റവാളികൾ രക്ഷപ്പെട്ടതോടെ പഞ്ചാബ്, ഹരിയാന, കാഷ്മീർ സംസ്‌ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്. നേരത്തെ ജയില്‍ ആക്രമണം ആസൂത്രണം ചെയ്ത ഒരാളെ പോലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts