കട്ടിലൊഴിയാന്‍ കാത്ത് മറ്റു സംസ്ഥാന നേതാക്കള്‍;കെ.പി.സി.സി.അധ്യക്ഷന്റെയും സിദ്ധാരമയ്യുടെയും രാജി ഉടന്‍ സ്വീകരിക്കണം എന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെടും.

ബെംഗളൂരു:  ഉപതിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ തിരിച്ചടിയിന്മേൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി റിപ്പോർട്ട് തേടിയിരിക്കെ, കക്ഷി നേതാവ് സിദ്ധരാമയ്യയുടെയും പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവിന്റെയും രാജി അംഗീകരിക്കാൻ സമ്മർദമേറുന്നു.

15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 സീറ്റിലേക്കു മാത്രമായി ഒതുങ്ങിയ കോൺഗ്രസ് പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സിദ്ധരാമയ്യയും ദിനേഷ് ഗുണ്ടുറാവുവും ഫലം പുറത്തുവന്ന 9നു തന്നെ രാജി വച്ചിരുന്നു.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

എന്നാൽ ഇനിയും നേതൃത്വം രാജി അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ രാജികൾ അംഗീകരിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കളായ ബി.കെ ഹരിപ്രസാദും കെ.എച്ച് മുനിയപ്പയും സോണിയ ഗാന്ധിയെ കാണാൻ അവസരം തേടിയിരിക്കുകയാണ്.

കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ദിനേഷ് ഗുണ്ടുറാവുവും സിദ്ധരാമയ്യയുടെ ചൊൽപ്പടിക്കു നിൽക്കുകയാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. സ്ഥാനാർഥികളെ തീരുമാനിച്ചതിൽ പോലും സിദ്ധരാമയ്യയുടെ സ്വജനപക്ഷപാതം പ്രകടമായിരുന്നെന്നും ഇവർ നേരത്തെ ആരോപിച്ചിരുന്നു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

പിസിസി അധ്യക്ഷ പദവി താൻ നോട്ടമിടുന്നെന്ന ആരോപണം തള്ളി കോൺഗ്രസ് ട്രബിൾഷൂട്ടർ ഡി.കെ ശിവകുമാർ എംഎൽഎ വീണ്ടും രംഗത്തു വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക് 
[masterslider id="10"]

Related posts