ബെംഗളൂരു: ജനക്കൂട്ടത്തെ തടയുന്നതിനും കോവിഡ് -19 കേസുകളുടെ പുതിയ വളർച്ച തടയുന്നതിനുമായി ചിക്കബല്ലാപുര ജില്ലാ ഭരണകൂടം ബെംഗളൂരു നിവാസികളുടെ വാരാന്ത്യ ലക്ഷ്യസ്ഥാനമായ നന്ദി ഹിൽസിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഈ നിരോധനം. ജൂലൈ 10 മുതൽ സംസ്ഥാന സർക്കാർ ലോക്ക്ഡൗണിൽ ഇളവികൾ വരുത്തിയതോടെ വൻ ജനത്തിരക്കായിരുന്നു നന്തി ഹിൽസിൽ അനുഭവപെട്ടിരുന്നത്. 2020 സെപ്റ്റംബറിൽ, ആദ്യ ലോക്ക് ഡൗണിനു ശേഷം നന്തി ഹിൽസ് തുറന്നപ്പോൾ 15,000 ത്തോളം ആളുകൾ ആദ്യ ആഴ്ചയ്ക്കുള്ളിൽ എത്തിയതായി റിപ്പോർട്ടുണ്ട്.
ജനക്കൂട്ടം കോവിഡ് പെരുമാറ്റചട്ടം പാലിക്കാത്തതും, മാസ്ക് ധരിക്കാത്തതും വീണ്ടും സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ, ബെംഗളൂരുവിൽ കഴിഞ്ഞ 7 ദിവസങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണ് പോസിറ്റീവ് നിരക്ക്. കേന്ദ്ര സർക്കാർ നിശ്ചയിച്ച ടാർഗെറ്റ് പോസിറ്റീവ് നിരക്ക് 5% ആണ്. കഴിഞ്ഞ 10 ആഴ്ചയിൽ പോസിറ്റീവ് നിരക്ക് ക്രമേണ കുറയുന്നുണ്ട്.
വിമാനത്താവളത്തിലേക്കുള്ള വഴിയിൽ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിന്റെ വടക്കൻ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന നന്ദി ഹിൽസ് ഭൂപ്രകൃതി, ചരിത്രപരമായ പ്രാധാന്യം, യോഗ നന്ദീശ്വര ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം കൂടി ആണ്. നഗരത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രിയപ്പെട്ട സ്ഥലമാണ്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആളുകളുടെ വധ ശിക്ഷ നടപ്പാക്കിയിരുന്നു സ്ഥലം കൂടിയാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.