മുടി സ്ട്രൈറ്റൻ ചെയ്തതിന് ശേഷം മുടികൊഴിച്ചിൽ തുടങ്ങി;യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു;ബ്യൂട്ടി പാർലറിന് എതിരെ കേസ്.

ബെംഗളൂരു: ചുരുൾമുടി നിവർത്തുന്നതിന് ബ്യൂട്ടി പാർലറിൽ പോയ യുവതി മുടികൊഴിഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിയുമായ നേഹ ഗംഗമ്മ (19)യുടെ മൃതദേഹമാണ് പുഴയിൽനിന്ന് കണ്ടെത്തിയത്.

കഴിഞ്ഞമാസം 28-മുതൽ പെൺകുട്ടിയെ മൈസൂരുവിലെ താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. മൈസൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽനിന്ന് മുടി നിവർത്തിയതിനെത്തുടർന്ന് വൻതോതിൽ മുടികൊഴിച്ചിലുണ്ടായതോടെ നേഹ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇവരുടെ പരാതിയിൽ ബ്യൂട്ടി പാർലറിനെതിരേ പോലീസ് കേസെടുത്തു.

നഗരത്തിലെ ഒരു പേയിങ്‌ ഗസ്റ്റ് സ്ഥാപനത്തിൽ താമസിച്ചുവരികയായിരുന്ന പെൺകുട്ടി കഴിഞ്ഞമാസം ആദ്യമാണ് ബ്യൂട്ടി പാർലറിൽനിന്ന് മുടിനിവർത്തിയത്. പിന്നീട് വൻതോതിൽ മുടികൊഴിച്ചിലുണ്ടാകുകയായിരുന്നു. ഇതോടെ മാനസികമായി തകർന്ന പെൺകുട്ടി അമ്മയെ വിളിച്ച് മുഴുവൻ മുടിയും കൊഴിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. ഒരുവർഷത്തേക്ക് കോളേജിൽ പോകുന്നില്ലെന്നും അറിയിച്ചു. വീട്ടുകാർ സമാധാനിപ്പിച്ചിട്ടും കടുത്ത സമ്മർദത്തിലായിരുന്നു പെൺകുട്ടിയെന്ന് പോലീസ് പറഞ്ഞു. ശരീരത്തിൽ അലർജിയുടെ ലക്ഷണങ്ങളും പ്രകടമായിരുന്നു.

ബ്യൂട്ടിപാർലറിൽ ഉപയോഗിച്ച രാസവസ്തുവാണ് മുടികൊഴിച്ചിലിനും അലർജിക്കും ഇടയാക്കിയതെന്ന് ലാബിൽനടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us