ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍,ഇനി ഇവിടെ മുഖം കാണിക്കണം.

ബെംഗളൂരു : കെമ്പെഗൌഡ വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ് ഇല്ലാതെ മുഖം തിരിച്ചറിഞ്ഞ് സ്വയം ബോര്‍ഡിംഗ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു.

പേപ്പറിന് പകരം മുഖം തിരിച്ചറിയാവുന്ന ഫേഷ്യൽ റെക്കഗ്‌നിഷ്യൻ സംവിധാനമാണ് ആരംഭിച്ചത്.യാത്രക്കാര്‍ വിമാനത്താവളത്തിന്‍റെ ഉള്ളിലേക്ക് വരുമ്പോള്‍ തന്നെ തിരിച്ചറിയുന്ന വിധത്തില്‍ ആണ് ക്രമീകരണം.സുരക്ഷാ പിഴവുകളില്ലാതെ പരിശോധന നടത്തുന്നതിനൊപ്പം കടലാസ് ഉപയോഗം കുറച്ചുകൊണ്ടുവരാനും സാധിക്കും.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

വിസ്താര എയർവെയ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ആദ്യഘട്ടത്തിൽ ബയോമെട്രിക് ബോർഡിങ് പാസ് സംവിധാനം ഉപയോഗിക്കാൻ കഴിയുക. വിഷൻ ബോക്സ് എന്ന കമ്പനിയാണ് സംവിധാനം നടപ്പിലാക്കിയത്. ഒക്ടോബറോടെ ഒന്നാം ടെർമനലിലെ എല്ലാ പ്രവേശനകവാടങ്ങളിലും സംവിധാനം നിലവിൽ വരുമെന്ന് ബെംഗളൂരു ഇന്റർനാഷനൽ എയർപോട്ട് ലിമിറ്റഡ് (ബിഐഎഎൽ) എംഡി ഹരി മാരാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us