ബെംഗളൂരു: ഭാര്യയെ സംശയം തോന്നിതുടങ്ങിയതോടെ ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ വീട്ടില്‍ ഇരുപത്തി രണ്ടു സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു തീര്‍ന്നില്ല ഒരു ഡിറ്റക്ടീവ് ഏജന്‍സിയെയും ഏര്‍പ്പാട് ചെയ്തു.ജയനഗറില്‍ താമസിക്കുന്ന നാല്‍പ്പത് കാരന് ആണ് ഇങ്ങനെ ചെയ്തത്.
ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്കിയ സ്മാര്‍ട്ട് ഫോണില്‍ സ്പൈ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു,ഇതുവഴി ഭാര്യ എവിടെയല്ലാം പോകുന്നുണ്ട് എന്ന് മനസ്സിലാക്കി,മാത്രമല്ല പുറത്ത് പോകുന്ന സമയങ്ങളില്‍ നീക്കങ്ങള്‍ അറിയാന്‍ ഡിറ്റക്ടീവുകളെയും ഏര്‍പ്പെടുത്തിയിരുന്നു.
ഫോണിലെ വിവരങ്ങള്‍ ചോരുന്നത് മനസ്സിലാക്കിയ ഭാര്യ വനിതാ സഹായ വേദിയെ സമീപിച്ചിരുന്നു.പിന്നീട് ഭാര്യ തന്റെ മകന്റെ ക്രിക്കറ്റ് ബാറ്റ് എടുത്തു ഭര്‍ത്താവിനെ പൊതിരെ തല്ലുകയായിരുന്നു,തലക്കടികൊണ്ട ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.ഇത്രയും ക്യാമറകള്‍ ഉണ്ടായിട്ടുണ് ഭാര്യയുടെ ഈ നീക്കങ്ങള്‍ മുന്നേക്കൂട്ടി അറിയാന്‍ കഴിയാത്തത് ആണ് ഭര്‍ത്താവിനെ അപകടത്തിലേക്ക് തള്ളിവിട്ടത് എന്ന് ദോഷൈക ദൃക്കുക്കള്‍ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.