മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ!!

ബെംഗളൂരു: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ മുഹമ്മദ് ഷാർഖാൻ ഷാഹിർ ഹുസൈൻ(41), കാജാ മുഹമ്മദ് മൊയ്തീൻ ഹാറൂൺ (39), അൻസാരി മുഹമ്മദ് ഇബ്രാഹിം (45) എന്നിവരാണ് പിടിയിലായത്.

ഇവരിൽനിന്ന് ദ്രവരൂപത്തിലുള്ള 1.5 കിലോ സ്വർണം പിടിച്ചെടുത്തു. ഷാർജയിൽനിന്നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് ഇവർ എത്തിയത്. ഷാഹിർ ഹുസൈനും മൊയ്തീൻ ഹാറൂണും ഷാർജയിൽനിന്നാണ് വിമാനത്തിൽ കയറിയത്. മുഹമ്മദ് ഇബ്രാഹിം ഗോവയിൽനിന്ന് ഇതേ വിമാനത്തിൽ കയറി. ബെംഗളൂരു വിമാനത്താവളത്തിൽ അസ്വാഭാവിക പെരുമാറ്റത്തെത്തുടർന്ന് സംശയംതോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

കറുത്ത കവറിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ദ്രവരൂപത്തിലുള്ള സ്വർണം. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് സംഭവത്തിന്റെ പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. നേരത്തേയും സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈദ്ഗാഹിൽ തേനീച്ചകളുടെ 'സർപ്രൈസ് വിസിറ്റ്'; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം
[masterslider id="10"]

Related posts

Click Here to Follow Us