ഈദ്ഗാഹിൽ തേനീച്ചകളുടെ ‘സർപ്രൈസ് വിസിറ്റ്’; പ്രാർത്ഥന കഴിഞ്ഞതും വിശ്വാസികൾക്ക് ഒരേയൊരു ലക്ഷ്യം— ഓട്ടം

ബെം​ഗളൂരു: ഈദുൽ ഫിത്തർ പ്രമാണിച്ച് ഈദ്ഗാഹിൽ കൂട്ടപ്രാർത്ഥന നടത്തുന്നതിനിടെ തേനീച്ചക്കൂട്ടം ഇളകിയെത്തി ആക്രമിച്ചു. കർണാടകയിലെ ദാവൻഗരെ താലൂക്കിലുള്ള അനഗോഡു ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ആക്രമണത്തിൽ 25-ലധികം പേർക്ക് പരിക്കേറ്റു.

ഗ്രാമത്തിലെ ഈദ്ഗാഹ് മൈതാനത്ത് പെരുന്നാൾ നിസ്കാരം നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം വിശ്വാസികളെ ആക്രമിച്ചത്. പ്രാർത്ഥനയിൽ മുഴുകിയിരുന്നവർ ചിതറിയോടിയെങ്കിലും പലർക്കും കടിയേറ്റു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമായതിനെത്തുടർന്ന് അവരെ നഗരത്തിലെ ചിഗതേരി ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ഗുരുതരമായി പരിക്കേറ്റ 11 പേരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഇവർ നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ഹൃദയസംബന്ധമായ അസുഖമുള്ള ഒരാളെ തേനീച്ചയുടെ കുത്തേറ്റതിനെത്തുടർന്ന് മുൻകരുതൽ എന്ന നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവം അറിഞ്ഞയുടൻ മായകൊണ്ട എം.എൽ.എ കെ.എസ്. ബസവന്തപ്പ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അവർക്ക് ലഭ്യമായ ചികിത്സ ഉറപ്പാക്കാനും ആരോഗ്യനില വിലയിരുത്താനും അദ്ദേഹം ഡോക്ടർമാർക്ക് നിർദ്ദേശം നൽകി.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

അപ്രതീക്ഷിതമായുണ്ടായ ഈ അപകടം പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഗ്രാമത്തിൽ വലിയ പരിഭ്രാന്തി പരത്തി. തേനീച്ചക്കൂട് ഇളകാനുണ്ടായ കാരണം വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
[masterslider id="10"]

Related posts