കൊറമംഗല ഇന്‍കംടാക്സ് ഓഫീസിലെ ഓഫീസര്‍ കൈക്കൂലി വാങ്ങിയത് 14 ലക്ഷം രൂപ!! ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: കൊറമംഗല ഓഫീസിലെ ഇന്‍കംടാക്സ് ഓഫീസര്‍ കൈക്കൂലി വാങ്ങിയത് 14 ലക്ഷം രൂപ!! ഇന്‍കം ടാക്സ് ഓഫീസറെ സിബിഐ കസ്റ്റഡിയിലെടുത്തു. എച്ച് ആര്‍ നാഗേഷിനെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ കൈയോടെ പിടികൂടിയത്.

കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഒരു വ്യക്തി പരാതിപ്പെട്ടത് അനുസരിച്ചാണ് സിബി ഐ തെളിവുസഹിതം പ്രതിയെ പിടികൂടിയത്. കൈക്കൂലി ചോദിച്ചതിന് രണ്ട് ഓഫീസര്‍മാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ നിരീക്ഷണത്തില്‍ വെയ്ക്കുകയും തനിക്കും സഹപ്രവര്‍ത്തകനും വേണ്ടി വാങ്ങിയ 14 ലക്ഷം രൂപ കൈയോടെ സിബിഐ പിടി കൂടുകയുമായിരുന്നു. ആദായനികുതിയുമായി ബന്ധപ്പെട്ട് മുടങ്ങി കിടക്കുന്ന കേസുകള്‍ പരിഹരിക്കുന്നതിന് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts