ഉഡുപ്പിസ്വദേശി സോഫ്റ്റ് വേർ എൻജിനീയർ ജർമനിയിൽ കുത്തേറ്റ് മരിച്ചു

ബെംഗളൂരു: ഉഡുപ്പി കുന്ദാപുര സ്വദേശി പ്രശാന്ത് ബസരൂർ (49) ആണ് ജർമനിയിൽ കുത്തേറ്റ് മരിച്ചത്. അക്രമി പ്രശാന്തിന്റെ ഭാര്യ സ്മിതയേയും കുത്തിപ്പരിക്കേൽപ്പിച്ചു, ഇവർ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ ഇവരുടെ അയൽവാസി ഗിനിയ സ്വദേശിയെ പോലീസ് പിടികൂടി.

പ്രശാന്തിന് ഒന്നിലേറെ കുത്തുകളേറ്റു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്മിതയും പ്രശാന്തും 18 വർഷങ്ങൾക്ക് മുമ്പാണ് ജർമനിയിലേക്ക് പോയത്. മുമ്പ് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലിചെയ്തിരുന്ന ഇവർ രണ്ടുവർഷംമുമ്പാണ് ഇന്ത്യയിലെത്തി മടങ്ങിയത്.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

വാക്കുതർക്കത്തിനിടെ ഗിനിയൻ സ്വദേശി കത്തിയുപയോഗിച്ച് രണ്ടുപേരെയും കുത്തുകയായിരുന്നു. മരണവിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ ജർമനിയിലേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് സ്മിതയുടെയും പ്രശാന്തിന്റെയും രണ്ടുമക്കൾ ജർമൻ സർക്കാരിന്റെ സംരക്ഷണത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts