യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് വൈകിയോടുന്നത് ശീലമാക്കുന്നു!!!

ബെംഗളൂരു: യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് (16527) വൈകിയോടുന്നത് പതിവാകുന്നു എന്നുള്ളത് ഇപ്പോൾ, വൈകിയോടുന്നത് ശീലമാക്കുന്നു എന്ന് പറയേണ്ട അവസ്ഥ വരെയെത്തി കാര്യങ്ങൾ. സ്ഥിരമായി വൈകിയോടുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടും മലയാളികളെ ദ്രോഹിക്കുന്ന നടപടി റെയിൽവേ തുടരുകയാണ്.

വ്യാഴാഴ്ച രണ്ടര മണിക്കൂറോളം വൈകിയാണ് തീവണ്ടി ബാനസവാടിയിൽനിന്ന് പുറപ്പെട്ടത്. യാത്രക്കാർ സ്റ്റേഷനിൽ കാത്തിരുന്ന് മുഷിഞ്ഞു. നേരത്തേ എത്തിയ പ്രായമായവരും ഗർഭിണികളുമുൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടായി. രാത്രി 8.25-ന് പുറപ്പെടേണ്ട തീവണ്ടി കൂടുതൽ ദിവസങ്ങളിലും വൈകിയാണ് പുറപ്പെടുന്നത്.

  ബെംഗളൂരുവിലെ രക്ഷിതാക്കൾക്ക് ഇരട്ടി പ്രഹരം: സ്‌കൂൾ ഫീസും കുതിച്ചുയരുന്നു

കഴിഞ്ഞ ഞായറാഴ്ച രാത്രി അഞ്ചുമണിക്കൂർ വൈകിയായിരുന്നു പുറപ്പെട്ടത്. കഴിഞ്ഞ മാസം 19-ന് രാത്രി 2.30-നായിരുന്നു പുറപ്പെട്ടത്. സൗകര്യങ്ങൾ തീരെയില്ലാത്ത ബാനസവാടി സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് കാത്തുനിന്ന് മുഷിയുകയേ രക്ഷയുള്ളൂ. സ്റ്റേഷനിൽ വാഷ്റൂം, കാത്തിരിപ്പുമുറി, ഭക്ഷണശാല, കുടിവെള്ളം തുടങ്ങിയവ ഒന്നുമില്ല.

നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ മണിക്കൂറുകൾ നേരത്തെ സ്റ്റേഷനിലെത്തുന്നവരാണ് കാത്തിരുന്ന് മുഷിയുന്നത്. തീവണ്ടി വൈകി പുറപ്പെടുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പുകൾ റെയിൽവേ നൽകാത്തതാണ് ഇത്രയും ബുദ്ധിമുട്ടുണ്ടാകാൻ കാരണം. വൈകുന്ന കാര്യം നേരത്തേ അറിയിച്ചാൽ അതനുസരിച്ച് സ്റ്റേഷനിലെത്തിയാൽ മതിയല്ലോയെന്ന് യാത്രക്കാർ പറയുന്നു.

  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ

തീവണ്ടി യശ്വന്തപുരയിൽനിന്ന് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടിയിലേക്കു മാറ്റിയതിനാൽ വളരെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ സ്റ്റേഷനിലെത്തുന്നത്. തീവണ്ടിയിൽ വെള്ളം നിറയ്ക്കാൻ യശ്വന്തപുരയിൽ പോകുന്നതിനാലാണ് വൈകുന്നതെന്നാണ് റെയിൽവേ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
[masterslider id="10"]

Related posts

Click Here to Follow Us