60ലക്ഷം രൂപയുടെ മോഷണമുതലുമായി തമിഴ്‌നാട്ടിൽ നിന്നുള്ള മോഷണസംഘം പിടിയിൽ

ബെംഗളൂരു: തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ടുസംഘങ്ങൾ അറുപതുലക്ഷം രൂപയുടെ മോഷണമുതലുമായി ബെംഗളൂരു പോലീസിന്റെ പിടിയിൽ. വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന മൂന്നംഗസംഘവും ബൈക്കുകൾ മോഷ്ടിച്ച് മാല പറിക്കുന്ന രണ്ടംഗ സംഘവുമാണ് പിടിയിലാണ്.

തമിഴ്‌നാട് അമ്പൂർ സ്വദേശികളായ മുഹമ്മദ് മുജാഹിദ് ( 25), മുനീർ പാഷ ( 20), മോഹൻ (19) ധർമപുരി സ്വദേശികളായ അരുൺ കുമാർ (33) കാർത്തിക് (30) എന്നിവരാണ് പിടിയിലായത്. ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്ന സംഭവങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്ന് ഒരാഴ്ചയായി വാഹനപരിശോധന പോലീസ് കർശനമാക്കിയിരുന്നു. പിടിയിലായ മൂന്നംഗ സംഘം തമിഴ്‌നാട്ടിൽ നിന്നെത്തി ബെംഗളൂരുവിൽ കവർച്ച നടത്തി തിരികെ തമിഴ്‌നാട്ടിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

അമ്പൂരിൽനിന്ന് ബസിൽ നിന്നാണ് ഇവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നത്. തുടർന്ന് വീടുകളുടെയും കടകളുടെയും മുന്നിൽ നിർത്തിയിരിക്കുന്ന വിലകൂടിയ ബൈക്കുകൾ കണ്ടെത്തും. മറ്റുള്ളവരുടെ ശ്രദ്ധ തെറ്റുമ്പോൾ വ്യാജ താക്കോൽ ഉപയോഗിച്ച് വാഹനം മോഷ്ടിക്കുകയാണ് പതിവ്.

ഇവരുടെ അമ്പൂരിലെ കേന്ദ്രത്തിൽനിന്ന് 20 ലക്ഷത്തോളം വിലമതിക്കുന്ന 17 ബൈക്കുകൾ പോലീസ് കണ്ടെത്തി. മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളുടെ മാലപൊട്ടിക്കുന്നതാണ് പിടിയിലായ രണ്ടാമത്തെ സംഘത്തിന്റെ രീതി. 40 ലക്ഷം രൂപ വിലമതിക്കുന്ന 1.2 കിലോ സ്വർണമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

  ബെംഗളൂരു രാജീവ് നഗറിൽ അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ: ഭീതിയിലാണ്ട് പ്രദേശവാസികൾ

ഹനുമന്ദപ്പനഗർ, ജെ.പി. നഗർ, കുമാരസ്വാമി നഗർ, കെംപെഗൗഡ നഗർ, സിദ്ധാപുര തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവർ മോഷണം നടത്തിയത്. മോഷണത്തിനുശേഷം ഉപയോഗിച്ച ബൈക്കുകൾ തമിഴ്‌നാട്ടിൽ വിൽക്കുന്നതും ഇവരുടെ പതിവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടകിൽ ട്രെക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ നാലാം നാൾ കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us