ഭര്‍ത്താവ് മരിച്ചിട്ട് ഒരു മാസം തികയുന്നതിന് മുന്‍പേ രാഷ്ട്രീയ-സ്ഥാന മോഹങ്ങളുമായി സുമലത മുന്നോട്ട് വന്നു എന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ സഹോദരന്‍ മന്ത്രി രേവണ്ണ;സുമലതക്ക് പിന്തുണ പ്രഖ്യാപിച്ച് ദര്‍ശന്‍.

ഗതാഗത മന്ത്രി തമ്മണ്ണക്ക് പിന്നാലെ കുമാരസ്വാമിയുടെ മൂത്ത സഹോദരനും പി ഡബ്ലു ഡി മന്ത്രി യുമായ രേവണ്ണ സുമലതയെ കടന്നാക്രമിക്കുന്ന പ്രസ്താവനകളുമായി മുന്നോട്ടു വന്നു.സിനിമാക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നായിരുന്നു തമ്മണ്ണയുടെ ആദ്യ പ്രസ്താവന,എന്നാല്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൌഡയും സിനിമക്കരനല്ലേ എന്ന് സുമലത തിരിച്ചു ചോദിച്ചു.

വീട്ടില്‍ വന്നാല്‍ ഒരു ചായ പോലും കൊടുക്കാത്തവര്‍ ആണ് സുമലതയും കുടുംബവും എന്ന് പറഞ്ഞ തമ്മണ്ണയോടെ അംബരീഷിന്റെ ആതിഥ്യമര്യാദക്ക് ആരുടേയും സര്‍ട്ടിഫികേറ്റ് ആവശ്യമില്ല എന്ന് അവര്‍ തുറന്നടിച്ചു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഏറ്റവും അവസാനമായി ഭര്‍ത്താവ് മരിച്ചിട്ട് ഒരു മാസം തികയുന്നതിന് മുന്‍പേ രാഷ്ട്രീയ-സ്ഥാന മോഹങ്ങളുമായി സുമലത മുന്നോട്ട് വന്നു എന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ സഹോദരന്‍ മന്ത്രി രേവണ്ണ തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്.

അതേസമയം സിനിമാനടന്‍ ചാല്ലെന്ജിങ്ങ് സ്റ്റാര്‍ ദര്‍ശന്‍ സുമലതക്ക് പൂര്‍ണ പിന്തുണയുമായി മുന്നോട്ടു വന്നിരിക്കുകയാണ്,അംബരീഷ് മത്സരിക്കുന്ന സമയത്തും താന്‍ പ്രചാരണത്തിന് പോയിരുന്നു “സുമലത അമ്മ” മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ പ്രചാരണത്തിന് എത്തും എന്നാണ് ദര്‍ശന്‍ അറിയിച്ചതു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts