മുലപ്പാൽ തികയാതെ കുഞ്ഞുവാവകൾ ഇനി കരയേണ്ട; സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ മുലപ്പാൽ ബാങ്ക് വാണി വിലാസ് ആശുപത്രിയിൽ തയ്യാറാകുന്നു;150 ഓളം കുട്ടികൾക്ക് ഉപകാരപ്പെടും.

ബെംഗളൂരു : സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ  മുലപ്പാൽ ബാങ്ക് തുറക്കാൻ തയ്യാറായി വാണി വിലാസ് ഹോസ്പിറ്റൽ. അതിന് വേണ്ട ടെണ്ടർ നടപടികൾ ആരംഭിച്ചു.

2018ൽ 17000 കുട്ടികളാണ് ഈ ആശുപത്രിയിൽ ജനിച്ചത് അതിൽ 35 % മുതൽ 40% വരെ കുട്ടികൾക്ക് പുറത്ത് നിന്നുള്ള മുലപ്പാലിന്റെ ആവശ്യം വരാറുണ്ട്.

ശേഖരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള മുലപ്പാൽ പാസ്ചു റൈസ് ചെയ്തതിന് ശേഷം 20°C സൂക്ഷിക്കുകയും ആവശ്യക്കാർ അത് അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റിയതിന് ശേഷം ഉപയോഗിക്കുകയും ചെയ്യാം.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

വാണി വിലാസ് ആശുപത്രി, ഇന്ദിരാഗാന്ധി കുട്ടികളുടെ ആശുപത്രി, ഗൗസിയ ആശുപത്രി എന്നിവയിലെ കുട്ടികൾക്ക് ഈ ബാങ്ക് ഉപകാരപ്പെടും.

ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻറ് റിസർച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണത്തിലുള്ളതാണ് വാണാ വിലാസ് ആശുപത്രി. ഒരു കോടി രൂപയുടെ പദ്ധതിക്ക് ഇപ്പോൾ 35 ലക്ഷം രൂപ വകയിരുത്തിക്കഴിഞ്ഞു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts