ഗോ എയര്‍ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വിസിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മസ്‌കറ്റ്: മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുന്ന ഗോ എയറിന്റെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വിസിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിംഗ് ആരംഭിച്ചത്. തുടക്കത്തില്‍ മസ്‌കറ്റില്‍ നിന്ന് വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസ്.

കണ്ണൂരില്‍നിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്‌കറ്റിലെത്തും. തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം ആറിന് കണ്ണൂരിലെത്തും. ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് 30 റിയാലും ഇരുവശങ്ങളിലേക്ക് 60 റിയാലുമായിരുന്നു നിരക്ക്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

തിരക്കേറിയതോടെ ഇത് 45 റിയാലായി ഉയര്‍ന്നു. ഫെബ്രുവരി 28ന് കണ്ണൂരില്‍ നിന്നുള്ള ആദ്യ സര്‍വീസില്‍ 35 റിയാലാണ് വെബ്‌സൈറ്റില്‍ നിരക്ക് കാണിക്കുന്നത്. മസ്‌കറ്റില്‍ നിന്നുള്ള അടുത്ത ദിവസങ്ങളിലെ സര്‍വീസിന് 33 റിയാലും 30 റിയാലുമാണ് നിരക്ക്.

സ്വന്തം നാട്ടില്‍ നേരിട്ട് വിമാനമിറങ്ങുകയെന്ന സന്തോഷം സാക്ഷാത്കരിക്കുന്നതിന്‍റെ ആഹ്ലാദത്തിലാണ് ഒമാനിലെ കണ്ണൂരുകാര്‍. പലരും ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു. കോഴിക്കോടിനെ അപേക്ഷിച്ച് സമയലാഭവും കണ്ണൂര്‍ സര്‍വീസിന് ഉണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂര്‍-മസ്‌കറ്റ് സര്‍വീസ് ഏപ്രിലില്‍ ആരംഭിക്കുമെന്ന് അറിയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു
[masterslider id="10"]

Related posts