നമ്മ മെട്രോ ആദ്യഘട്ടം നവംബറിൽ മുഴുവനായി പ്രവർത്തിച്ചു തുടങ്ങാനുള്ള സാദ്ധ്യത വിദൂരം. മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കാകാൻ സാദ്ധ്യത.

ബെംഗളൂരു : നമ്മ മെട്രോയുടെ ഒന്നാം ഘട്ടം നവംബറിൽ പൂർത്തിയാകാനുള്ള സാദ്ധ്യത കുറയുന്നു. പ്രവൃത്തികൾ വിചാരിച്ച രീതിയിൽ മുന്നേറാത്തതാണ് കാരണം.നവംബർ ഒന്ന് കർണാടക രാജ്യോത്സവ ദിനത്തിൽ ഒന്നാം ഘട്ടം പൂർണമായും തുറന്നുകൊടുക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

നോർത്ത് സൗത്ത് കോറിഡോറിൽ കെ ആർ മാർക്കെറ്റ് – ചിക് പേട്ട് റീച്ചിൽ ഭൂഗർഭ പാത നിർമ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്.നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ മേഖലയിലെ ഭൂമിക്കടിയിലൂടെ കടന്നു പോകുന്ന ജലവിതരണ പൈപ്പുകളും വൈദ്യുതി കേബിളുകളും ഒപ്റ്റിക്കൽ കേബിൾ ശൃംഖലകളും മാറ്റിയാൽ മാത്രമേ തുടർ പ്രവൃത്തികൾ സാദ്ധ്യമാവൂ. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ഈ  പ്രവൃത്തികൾ ആരംഭിച്ചത് ഈയിടെയാണ്. മന്ത്രി മാൾ -മജസ്റ്റിക് പാതയുടെ നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതീകരണം ബാക്കിയുണ്ട്.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

അതേ സമയും 18.O1 കിലോ മീറ്റർ വരുന്ന ഈസ്റ്റ് വെസ്റ്റ് കോറിഡോർ ഇപ്പോൾ മുഴുവനായും പ്രവർത്തിക്കുന്നുണ്ട്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഒന്നാം  ഘട്ടം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ പോലും പരീക്ഷണ ഓട്ടം നടത്താൻ മൂന്നു മാസത്തോളം സമയം ആവശ്യമായി വരും .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
[masterslider id="10"]

Related posts