ഘോഷയാത്രയിൽ പങ്കെടുക്കേണ്ട ആനകളുടെ മൈസൂരു നഗരത്തിലേക്കുള്ള പരമ്പരാഗത രീതിയിലുള്ള ഗജപ്രയാണം ആരംഭിച്ചു.

മൈസൂരു: ദസറ ആഘോഷത്തിന്റെ ഭാഗമായി വിജയദശമി ദിവസം നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കേണ്ട ആനകളുടെ മൈസൂരു നഗരത്തിലേക്കുള്ള പരമ്പരാഗത രീതിയിലുള്ള ഗജപ്രയാണം ആരംഭിച്ചു.

നാഗർഹോലെ ദേശീയോദ്യാനത്തിന് സമീപമുള്ള വീരനഹൊസഹള്ളിയിൽനിന്നാണ് ആറ് ആനകളുടെ പ്രയാണം ആരംഭിച്ചത്. മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ജി.ടി. ദേവഗൗഡ ഫ്ളാഗ് ഓഫ് ചെയ്തു. കുടകിലെ ആനത്താവളങ്ങളിൽനിന്നാണ് ആനകളെ നഗരത്തിലെത്തിക്കുന്നത്.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആകെ 12 ആനകളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. രണ്ടാം ഘട്ടത്തിൽ ആറ് ആനകളെക്കൂടി നഗരത്തിലെ പരിശീലകേന്ദ്രത്തിലെത്തിക്കും. ഗജപ്രയാണം ആരംഭിക്കുന്നതിനോടനുബന്ധിച്ച് സാംസ്കാരികപരിപാടികളും സംഘടിപ്പിച്ചു. മൈസൂർ കൊട്ടാരത്തിനുസമീപം ആനകൾക്ക് വരവേൽപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts