തെരുവുനായകളുടെ കടിയേറ്റ് ചികിൽസയിലായിരുന്ന പത്ത് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: തെരുവുനായ്ക്കളുടെ കടിയേറ്റ ബാലൻ മരിച്ചു. വിഭൂതിപുരയിൽ താമസിക്കുന്ന മനോജ്-മുരുകമ്മ ദമ്പതികളുടെ മകൻ പ്രവീൺ ആണ് മരിച്ചത്. മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. വിഭൂതിപുര തടാകത്തിനു സമീപത്തുനിന്നാണ് ആറാം ക്ലാസ് വിദ്യാർഥിയായ പ്രവീണിനെ എട്ടോളം വരുന്ന തെരുവ്നായ്ക്കൾ കൂട്ടംചേർന്ന് ആക്രമിച്ചത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ശരീരമാസകലം പരുക്കേറ്റ പ്രവീൺ നാല് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്ത് ഇത് സംബന്ധിച്ചുള്ള പരാതികൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്ന് രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസം എച്ച്എൽഎൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts