വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും

parliment

ന്യൂഡൽഹി: നിർണ്ണായകമായ വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ നിയമനിർമ്മാണ സഭകളിൽ വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ ഉറപ്പാക്കുന്ന ചരിത്രപരമായ നിയമഭേദഗതി ബില്ലാണ് കേന്ദ്രസർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ഡിലിമിറ്റേഷൻ ബിൽ, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയുൾപ്പെടെയുള്ള മൂന്ന് സുപ്രധാന ബില്ലുകളാണ് ഈ പ്രത്യേക സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വനിതാ സംവരണ ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറും രാജ്യസഭയിൽ 16 മണിക്കൂറുമാണ് ചർച്ച നിശ്ചയിച്ചിട്ടുള്ളത്. ചർച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബിൽ നിയമമാകുന്നതോടെ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരടക്കം 33 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യപ്പെടും. ലോക്സഭയിലെ ആകെ അംഗബലം 850 ആയി ഉയരുമ്പോൾ വനിതാ പ്രാതിനിധ്യം 284 വരെയായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

റോട്ടേഷൻ വ്യവസ്ഥയിൽ നിശ്ചയിക്കുന്ന വനിതാ സംവരണം പ്രാരംഭഘട്ടത്തിൽ 15 വർഷത്തേക്കാണ് നടപ്പിലാക്കുക. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനഃക്രമീകരണം (ഡിലിമിറ്റേഷൻ) നടത്തുന്നതിനുള്ള നീക്കവും ഇതിന്റെ ഭാഗമായുണ്ട്. ഏപ്രിൽ 16 മുതൽ 18 വരെ നീളുന്ന ഈ ഹ്രസ്വ സമ്മേളനം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts