ശസ്ത്രക്രിയയ്ക്കിടെ മയക്കാന്‍ നല്‍കിയ മരുന്നിന്റെ അളവ് കൂടിപ്പോയി സംസാര ശേഷി നഷ്ട്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്ക് 10 ലക്ഷം രൂപ പിഴ.

ബെംഗളൂരു: ശസ്ത്രക്രിയയ്ക്കിടെ മയക്കാന്‍ നല്‍കിയ മരുന്നിന്റെ ഡോസ് കൂടിപ്പോയതിനെ തുടര്‍ന്ന് പത്തുവയസ്സുകാരന്റെ സംസാരശേഷി നഷ്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ക്ക് 10 ലക്ഷം രൂപ പിഴ. ബാംഗ്ലൂർ അഡീഷനൽ ഡിസ്ട്രിക്ട് ഉപഭോക്തൃ കോടതിയാണ് ഡോക്ടര്‍ക്ക് എതിരെ വിധി പുറപ്പെടുവിച്ചത്.

കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (കിംസ്) റസിഡന്റ് മെഡിക്കൽ ഓഫിസർക്കാണ് പിഴ. 2007 മാർച്ച് 14നാണ് ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ ശരത്ഗൗഡയെ കിംസ് ആശുപത്രിയിലെത്തിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ചികിൽസ പിഴവ് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts