മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം

ബെംഗളൂരു: നമ്മ മെട്രോ പിങ്ക് ലൈനിലേക്ക് പുതിയ ട്രെയിനെത്തി. മെയ് മാസത്തില്‍ സര്‍വീസ് ആരംഭിക്കേണ്ട എലിവേറ്റഡ് ട്രെയിനുകളില്‍ നാലാമത്തേതാണ് എത്തിച്ചേര്‍ന്നത്. ബിഇഎംഎല്ലിന്റെ ന്യൂ തിപ്പസാന്ദ്ര പ്ലാന്റില്‍ നിന്ന് മാര്‍ച്ച് 13നാണ് ആറ് കോച്ചുകളുള്ള ട്രെയിന്‍ സെറ്റ് ബന്നാര്‍ഘട്ട റോഡിലെ കോത്തന്നൂര്‍ ഡിപ്പോയില്‍ എത്തിയതെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിശദമായ പരിശോധനകള്‍ക്കായി ട്രെയിന്‍ സെറ്റ് ഇന്‍സ്‌പെക്ഷന്‍ ബേ ലൈനിലേക്ക് മാറ്റിയിരിക്കുകയാണ്. 2025 ഡിസംബര്‍ 11നാണ് പിങ്ക് ലൈനിന്റെ പ്രോട്ടോടൈപ്പ് ട്രെയിന്‍ പുറത്തിറക്കുന്നത്. പിന്നീട് ഫെബ്രുവരിയില്‍ രണ്ട് ട്രെയിനുകള്‍ ബന്നാര്‍ഘട്ടയിലെത്തി. നിലവില്‍ പ്രോട്ടോടൈപ്പിനുള്ള അനുമതി നേടുന്നതിനുള്ള പ്രക്രിയയിലാണ് ബിഎംആര്‍സിഎല്‍.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ

കലേന അഗ്രഹാര മുതല്‍ താവരെക്കരെ വരെയുള്ള 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത മെയ് മാസത്തില്‍ തുറക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. പുതിയ ട്രെയിനിന്റെ വരവ് യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കും.

അതേസമയം, പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകള്‍ക്കായുള്ള രണ്ടാമത്തെ ഡിടിജി ട്രെയിന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് ബെംഗളൂരുവിലേക്ക് അയച്ചത്. ശേഷിക്കുന്ന ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ പീനിയ ഡിപ്പോയില്‍ എത്തുമെന്നാണ് വിവരം. മെയ്-ജൂണ്‍ മാസത്തോടെ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ രണ്ട് ട്രെയിനുകളും 2025 ജനുവരിയില്‍ വിതരണം ചെയ്ത് ചൈന നിര്‍മിത്ത പ്രോട്ടോടൈപ്പ് ട്രെയിനും സര്‍വീസ് ആരംഭിക്കുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
[masterslider id="10"]

Related posts

Click Here to Follow Us