‘മകൻ തെറ്റ് ചെയ്തിട്ടില്ല, ഞാനത് തെളിയിക്കും’; വിമർശകർക്ക് മറുപടിയുമായി ടിനി ടോം

കൊച്ചി: മകൻ ലഹരിക്കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം കാലം തെളിയിക്കുമെന്നുമാണ് ടിനി ടോം വ്യക്തമാക്കുന്നത്. മകനെ പിന്തുണച്ചുകൊണ്ട് ടിനി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. മകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബൈബിളിലെ വചനങ്ങളാണ് ടിനി ടോം കുറിപ്പിൽ പങ്കുവെച്ചത്.

“സങ്കീർത്തനം 91. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപുണ്ടാകും. കാലം എല്ലാം തെളിയിക്കും. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ.” – ടിനി ടോം കുറിച്ചു.

  ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് റായ്ച്ചൂർ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

വിമർശകർക്ക് കൃത്യമായ മറുപടി
പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനങ്ങളുമായും ഉപദേശങ്ങളുമായും എത്തിയത്. മകനെ തിരുത്തണമെന്നും അച്ഛന്റെ വില കളയരുതെന്നും പറഞ്ഞ ആരാധകർക്ക് ടിനി ടോം നേരിട്ട് മറുപടി നൽകി. മകന് തെറ്റ് പറ്റിയെന്ന് പറയുന്നവരോട്, അവൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും കൈവശം ലഹരിവസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും ടിനി ആവർത്തിച്ചു.

ഒരു അച്ഛൻ എന്ന നിലയിൽ സംയമനം പാലിക്കണമെന്നും ഇതൊരു വെല്ലുവിളിയായി തോന്നുന്നുവെന്നും കമന്റ് ചെയ്ത വ്യക്തിയോട്, “അവൻ തെറ്റൊന്നും ചെയ്തിട്ടില്ല” എന്നായിരുന്നു താരത്തിന്റെ മറുപടി. മകൻ തെറ്റ് ചെയ്തിട്ടില്ല, ഞാനത് തെളിയിക്കും” എന്ന് ആത്മവിശ്വാസത്തോടെയാണ് ഓരോ കമന്റുകൾക്കും ടിനി മറുപടി നൽകുന്നത്.

  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്

മകനെ തള്ളിപ്പറയാത്ത ടിനിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടത്തിലാകും താരം ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts