പ്രശ്‌നം പരിഹരിക്കാന്‍ ആരംഭിച്ച ബിഎംടിസി ഡിജിറ്റല്‍ ടിക്കറ്റിലും ക്രമക്കേട്; ശ്രദ്ധയില്‍പെട്ടാല്‍ പരാതി ഇവിടെ നൽകാം

ബെംഗളുരു: ചില്ലറ പ്രശ്‌നം പരിഹരിക്കാന്‍ ആരംഭിച്ച ക്യുആര്‍ കോഡ് ടിക്കറ്റിലും ക്രമക്കേട് വ്യാപകമായതോടെ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബിഎംടിസി. പ്രതിദിന യാത്രക്കാരില്‍ 70-75 % ഡിജിറ്റല്‍ ടിക്കറ്റ് പേയ്‌മെന്റിലേക്ക് മാറിയെങ്കിലും ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചതോടെയാണിത്.

ടിക്കറ്റ് തുക സ്വന്തം അക്കൗണ്ടുകളിലേക്ക് വക മാറ്റിയ സംഭവത്തില്‍ 4 ബിഎംടിസി കണ്ടക്ടര്‍ മാരെ കഴിഞ്ഞ ആഴ്ച
സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡൈനാമിക് യുപിഐ ക്യുആര്‍ കോഡ് കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള നടപടികളും ബിടിഎംസിയുടെ ഐടി വിഭാഗം ആരംഭിച്ചു.

ഇടിഎമ്മില്‍ സ്‌കാന്‍ ചെയ്യാം

ബസിനുള്ളില്‍ പതിച്ച സ്‌കാന റുകള്‍ക്ക് പകരം ഇ- ടിക്കറ്റ് യന്ത്രത്തിലെ (ഇടിഎം) സ്‌കാനര്‍ തന്നെ ഉപയോഗിച്ച് യാത്രക്കാര്‍ ക്ക് പണമടയ്ക്കാം. ബസില്‍ കയറിയ സ്റ്റോപ്പും ഇറങ്ങേണ്ട സ്റ്റോപ്പും ഇടിഎമ്മില്‍ നല്‍കിയാല്‍ തുക സ്‌കാനറില്‍ തെളിയും. ബസിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ ഇതില്‍ കാണാം. യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ യുപിഐ അക്കൗണ്ട് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാം.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

കണ്ടക്ടര്‍മാര്‍ക്ക് ഔദ്യോ ഗിക മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്ത യുപിഐ അക്കൗണ്ടിലേക്ക് പണമെത്തിയത് പരി ശാധിക്കാനും സാധിക്കും. ബസിനുള്ളിലെ സ്‌കാനറുകള്‍ പലപ്പോഴും പണിമുടക്കുമ്പോള്‍ കണ്ടക്ടര്‍മാര്‍ മൊബൈല്‍ ഫോണിലെ സ്വന്തം യുപിഐ പെയ്‌മെന്റ് സ്‌കാനര്‍ ഉപയോഗിച്ച് പണം വകമാറ്റുന്നത് തടയാന്‍ സാധിക്കും.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇടിഎം സ്‌കാനറുകള്‍ എല്ലാ ബസുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ പേപ്പര്‍ സ്‌കാനറുകള്‍ നീക്കം ചെയ്യും. കണ്ടക്ടര്‍മാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം വകമാറ്റുന്നത് ഉള്‍പ്പെടെയുള്ളവ ശ്രദ്ധയില്‍പെട്ടാല്‍ ബിഎംടിസി ഹെല്‍പ് ലൈനില്‍ വിവരം അറിയിക്കാം. എസി, നോണ്‍ എസി വിഭാഗങ്ങളിലെ എല്ലാ ബസുക ളിലും ക്യുആര്‍ കോഡ് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ തോടെ ചില്ലറ പ്രശ്‌നം ഒരു പരി ധി വരെ പരിഹരിക്കാനായിട്ടു ണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts