ബെംഗളൂരു : നൂറുകോടി ചെലവഴിച്ച് മൈസൂരുവിൽ ‘നിംഹാൻസി’ന്റെ അത്യാധുനിക ആശുപത്രി വരുന്നു. ആശുപത്രി നിർമിക്കുക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണ ഹോബ്ലിയിലെ ഗുഡുമദാനഹള്ളി ഗ്രാമത്തിൽ. പദ്ധതി യാഥാർഥ്യമായാൽ മൈസൂരുവിലെയും അയൽ ജില്ലകളായ മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലെയും ജനങ്ങൾക്ക് ആശ്രയമായിരിക്കും നിർദിഷ്ട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ആശുപത്രി. 20 ഏക്കറാണ് ആശുപത്രിക്കായി ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ രണ്ട് ഏക്കറിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ -റേഡിയോളജി, ന്യൂറോ-അനസ്‌തേഷ്യ, സൈക്യാട്രി, ഡീ -അഡിക്ഷൻ സെന്റർ തുടങ്ങിയ പ്രത്യേക ചികിത്സ…
Read MoreDay: 25 January 2026
ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ഇനി പ്രീമിയം യാത്ര; വിശദാംശങ്ങൾ
ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഫ്‌ളൈബസ് സര്‍വീസുകളില്‍ പുതിയ ബസുകള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്‌ആര്‍ടിസി). യാത്രക്കാര്‍ക്ക് പ്രീമിയം യാത്ര വാഗ്ദാനം ചെയ്യുന്ന രീതിയില്‍ മികച്ച സൗകര്യങ്ങളോടെ പുതിയ ബസുകള്‍ രൂപകല്‍പന ചെയ്യാനാണ് തീരുമാനം. നിലവില്‍ സര്‍വീസ് നടത്തുന്ന സ്വര്‍ണ നിറത്തിലുള്ള വോള്‍വോ ബസുകള്‍ കാലപ്പഴക്കത്താല്‍ പഴകിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ പുതിയ നീക്കം. വിമാനത്താവളത്തിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നല്‍കുന്ന പ്രീമിയം ബസ് സര്‍വീസാണിത്. ആഡംബര പൂര്‍ണ്ണമായ ഇന്റീരിയര്‍, ചാരിയിരിക്കാവുന്ന സുഖപ്രദമായ സീറ്റുകള്‍, ജിപിഎസ്, യാത്രയ്ക്കിടയില്‍ ഉപയോഗിക്കാവുന്ന…
Read Moreമാതാപിതാക്കള്‍ക്ക് പറക്കാന്‍ മോഹം; ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് ആഗ്രഹം സഫലമാക്കി മകന്‍
ബെംഗളുരു ഗ്രാമത്തിന് മുകളിലൂടെ ആകാശയാത്ര നടത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹം കേട്ടപ്പോള്‍ മകന്‍ ഹെലി കോപ്റ്റര്‍ തന്നെ എത്തിച്ച് നല്‍കി. റായ്ച്ചൂര്‍ സിന്ധന്നൂര്‍ സ്വദേശി അബ്ദുല്‍ ഷെരീഫാണ് 6 ലക്ഷം രൂപ മുടക്കി ഹെലികോപ്റ്ററില്‍ പിതാവ് ഷരീഫ് സാബ്, മാതാവ് സജാദി ബെയ്ഗ് എന്നിവരുമായി ജന്മഗ്രാമമായ ജനതാ കോളനിക്ക് മുകളിലൂടെ പറന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആകാശയാത്ര നടത്തിയിട്ടില്ലാത്ത മാതാപിതാക്കളുടെ ആഗ്രഹം കേട്ടപ്പോള്‍ ബെംഗളുരുവില്‍ നിന്ന് സ്വകാര്യ ഏജന്‍സിയുടെ ഹെലികോപ്റ്റര്‍ എത്തിക്കുകയായിരുന്നു. ഹെലിപാഡ് ഉള്‍പ്പെടെ നിര്‍മിക്കുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തതായി റിയല്‍ എസ്റ്റേറ്റ് വ്യാപാരി കൂടിയായ…
Read Moreഎസ്എസ്എല്‍സി ഓരോ ജില്ലയിലെയും ആദ്യ 3 സ്ഥാനക്കാര്‍ക്ക് 50,000 രൂപ സമ്മാനം
ബെംഗളൂരു: സംസ്ഥാനത്ത് ഓരോ ജില്ലയിലും എസ്എസ്എല്‍സി പരീക്ഷയില്‍ ആദ്യ 3 സ്ഥാനം ലഭിക്കുന്നവര്‍ക്ക് ലാപ്‌ടോപ്പിനു പകരം 50,000 രൂപ വീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും. ഇതിനായി 3.25 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തി. സമ്മാനത്തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കും. ഇതുവരെ എസ്എസ്എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ലാപ്‌ടോപ്പായിരുന്നു സമ്മാനമായി നല്‍കിയിരുന്നത്.
Read Moreപത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വി.എസ്. അച്യുതാനന്ദന് പത്മ വിഭൂഷണും മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷാണും
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടൻ മമ്മൂട്ടിയെയും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. മുൻ മുഖ്യമന്ത്രിൻ വി എസ് അച്യുതാനന്ദൻ , സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ നിന്ന് പി. നാരായണൻ എന്നിവർക്ക് പത്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അഞ്ച് പേർക്ക് ലഭിച്ചതിൽ മൂന്ന് പേരും മലയാളികളാണ്. ചലച്ചിത്ര താരം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു…
Read Moreബിജെപി നേതാക്കളുടെ മാതൃക വീടിന് തീപിടിച്ചു; 8 പേര്‍ അറസ്റ്റില്‍
ബെംഗളൂരു : ബെളളാരിയില്‍ ബി.ജെ.പി. നേതാക്കളായ ജി. ജനാര്‍ദനറെഡ്ഡി എം.എല്‍.എ.യുടെയും ബി. ശ്രീരാമലുവിന്റെയും ഉടമസ്ഥാതയിലുളള മാതൃകാവീടിന് തീപിടിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരുൾപ്പെടെ എട്ടു പേരെ ബള്ളാരി പോലീസ് അറസ്റ്റ് ചെയ്തു.ജനാർദനറെഡ്ഡിയുടെ ഭാര്യയുടെ പേരിലുള്ള ലേഔട്ടിൽ -റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി നിർമിച്ച വീടിനാണ് തീപിടിച്ചത്. പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.കഴിഞ്ഞമാസം റെഡ്ഡിയുടെ വീടിനുമുൻപിൽ ബി.ജെ. പി.-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും ഒരു കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വീടിന് തീപിടിച്ചതിന്റെ പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് ആരോപണമുയർന്നെലും പോലീസ്…
Read Moreലോക് ഭവന് ബോംബ് ഭീഷ അന്വേഷണം തുടങ്ങി
ബെംഗളുരു ലോക് ഭവനില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഗവര്‍ണറുടെ ഓഫിസില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി ഗവര്‍ണറുടെ ഔദ്യോഗിക ഇമെയിലില്‍ ലഭിച്ച സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിധാന്‍സൗധ പോലീസ് അന്വേഷണം ആരംഭിച്ചു തമിഴ്‌നാട് പൊലിസിന്റെ കോണ്‍സ്റ്റബിള്‍മാരുടെ ദുരവസ്ഥപരാമര്‍ശിക്കുന്ന സന്ദേശത്തില്‍, 1979 ലെ നൈനാര്‍ ദാസ് പൊലീസ് യൂണിയന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും പറയുന്നു. ഇതേ ആവശ്യം ഉന്നയിച്ച് ബെംഗളൂരു വിമാനത്താവളത്തിലുള്‍പ്പെടെ നേരത്തെയും ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. ലോക് ഭവനില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് വിധാന്‍സൗധ പൊലീസ് അത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.
Read Moreബെംഗളൂരു ഗതാഗത മുന്നറിയിപ്പ്: ഈ 3 ദിവസത്തേക്ക് ഗതാഗതത്തിൽ മാറ്റം; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
ബെംഗളൂരു: വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് സ്റ്റേഷൻ (ട്രാഫിക് അഡ്വൈസറി) പരിധിയിലുള്ള വർത്തൂരിൽ മൂന്ന് ദിവസത്തെ ശ്രീ ചന്നരായസ്വാമി ജാത്ര രഥോത്സവ ദീപോത്സവവും പാലക്കി കരഗ മഹോത്സവവും നടക്കും . ഇതിന്റെ ഭാഗമായി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗതാഗത റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു. ഗതാഗതത്തിനുള്ള ബദൽ റൂട്ടുകളുടെ വിശദാംശങ്ങൾ ഇതാ. ജനുവരി 25 ഞായറാഴ്ച മുതൽ ജനുവരി 27 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും താൽപ്പര്യാർത്ഥം മേളയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു.…
Read Moreകേരള കുംഭമേള: മൂന്ന് ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ്; വിശദാംശങ്ങൾ
കേരള കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ്. തിരുവനന്തപുരം നോര്‍ത്ത് മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ചെന്നൈ മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ് അനുവദിച്ചത്.16355 അന്ത്യോദയ എക്‌സ്പ്രസ് (ജനുവരി 24, 31) സമയം: 03:34 AM. 12081 ജനശതാബ്ദി എക്‌സ്പ്രസ് (ജനുവരി 24, 26, 31) സമയം: 06:59 AM. 12685 ചെന്നൈ – മംഗളൂരു സൂപ്പര്‍ഫാസ്റ്റ് (ജനുവരി 24, 25, 30, 31) സമയം: 02:14 AM.…
Read Moreബെൽഗാം അതിർത്തിയിൽ 400 കോടി രൂപയുമായി വന്ന രണ്ട് കണ്ടെയ്‌നറുകൾ തട്ടിക്കൊണ്ടുപോയി!!
ബെംഗളൂരു: ഗോവയിൽ നിന്ന് ബെൽഗാം അതിർത്തി വഴി മഹാരാഷ്ട്രയിലേക്ക് 400 കോടി രൂപയുമായി പോയ രണ്ട് കണ്ടെയ്‌നറുകൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. 2025 ഒക്ടോബർ 16 ന് നടന്ന രാജ്യത്തെ ഏറ്റവും വലിയ കവർച്ച കേസ് വൈകിയാണ് പുറത്തുവന്നത്. കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ പോലീസിന് ഈ കേസ് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നിലവിൽ, കേസുമായി ബന്ധപ്പെട്ട് നാല് പേരെ നാസിക് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ള രണ്ട് പേർക്കായി തിരച്ചിൽ നടത്തുകയാണ്. ബെലഗാവി-ഗോവ അതിർത്തിയിലെ ചോർല ഘട്ടിൽ നിന്ന് 400 കോടി…
Read More