ടെൻഡർ നടപടികൾ പൂർത്തിയാക്കി; നൂറുകോടി ചെലവഴിച്ച് ‘നിംഹാൻസി’ന്റെ അത്യാധുനിക ആശുപത്രി വരുന്നു

ബെംഗളൂരു : നൂറുകോടി ചെലവഴിച്ച് മൈസൂരുവിൽ ‘നിംഹാൻസി’ന്റെ അത്യാധുനിക ആശുപത്രി വരുന്നു. ആശുപത്രി നിർമിക്കുക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണ ഹോബ്ലിയിലെ ഗുഡുമദാനഹള്ളി ഗ്രാമത്തിൽ.

പദ്ധതി യാഥാർഥ്യമായാൽ മൈസൂരുവിലെയും അയൽ ജില്ലകളായ മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലെയും ജനങ്ങൾക്ക് ആശ്രയമായിരിക്കും നിർദിഷ്ട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ആശുപത്രി.

20 ഏക്കറാണ് ആശുപത്രിക്കായി ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ രണ്ട് ഏക്കറിൽ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ -റേഡിയോളജി, ന്യൂറോ-അനസ്‌തേഷ്യ, സൈക്യാട്രി, ഡീ -അഡിക്ഷൻ സെന്റർ തുടങ്ങിയ പ്രത്യേക ചികിത്സ സൗകര്യങ്ങളാണ് ഒരുക്കുക. ഇതിനുപുറമേ ഒരു ബ്ലഡ് ബാങ്കും നൂതന ലബോറട്ടറി സൗകര്യങ്ങളും ഒരുക്കും.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

ആദ്യഘട്ടത്തിൽ വിവിധ വാർഡുകളിലും പുനരധിവാസ യൂണിറ്റുകളിലുമായി 160 കിടക്കകളാണ് സജ്ജീകരിക്കുക. ആറ് നിലകളിലായി ഒരുക്കുന്ന ആശുപത്രിയുടെ താഴത്തെ നിലയിൽ ഓങ്കോളജി, റേഡിയോളജി, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കും.

ആശുപത്രിയിൽ ഒരു പ്രത്യേക ലഹരിമുക്ത ചികിത്സാകേന്ദ്രം ഒരുക്കും. കൗൺസലിങ്, സൈക്യാട്രിക് ചികിത്സ, കിടത്തിച്ചികിത്സ എന്നീ സേവനങ്ങളും ഈ ചികിത്സാവിഭാഗത്തിൽ ആദ്യഘട്ടത്തിൽ തയ്യാറാകും. ആശുപത്രിയുടെ ബ്ലൂപ്രിന്റ് തയ്യാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts