ബിജെപി നേതാക്കളുടെ മാതൃക വീടിന് തീപിടിച്ചു; 8 പേര്‍ അറസ്റ്റില്‍

ബെംഗളൂരു : ബെളളാരിയില്‍ ബി.ജെ.പി. നേതാക്കളായ ജി. ജനാര്‍ദനറെഡ്ഡി എം.എല്‍.എ.യുടെയും ബി. ശ്രീരാമലുവിന്റെയും ഉടമസ്ഥാതയിലുളള മാതൃകാവീടിന് തീപിടിച്ചു.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരുൾപ്പെടെ എട്ടു പേരെ ബള്ളാരി പോലീസ് അറസ്റ്റ് ചെയ്തു.ജനാർദനറെഡ്ഡിയുടെ ഭാര്യയുടെ പേരിലുള്ള ലേഔട്ടിൽ -റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി നിർമിച്ച വീടിനാണ് തീപിടിച്ചത്.

പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.കഴിഞ്ഞമാസം റെഡ്ഡിയുടെ വീടിനുമുൻപിൽ ബി.ജെ. പി.-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകുകയും ഒരു കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ വീടിന് തീപിടിച്ചതിന്റെ പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് ആരോപണമുയർന്നെലും പോലീസ് നിഷേധിച്ചു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

പ്രതികൾ ചേർന്ന് വീടിന്റെ മുകളിൽ കയറി സാമൂഹികമാധ്യമ റീൽ നിർമിക്കാനും വീഡിയോയും ചിത്രങ്ങളും പകർത്താനും ശ്രമിക്കുന്നതിനിടെ രണ്ടു പേർ തീ കൊളുത്തുകയും ഇത് പടർന്നുപിടിക്കുകയുമായരു ന്നെന്ന് ബള്ളാരി പോലീസ് ഐ.ജി. പി.എസ്. ഹർഷ പറഞ്ഞു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊഴിലാളിയായ സൊഹൈൽ എന്ന സാഹിൽ(18), ടൗണിൽ ഫാൻസി സ്റ്റോർ നടത്തുന്ന അസ്തം എന്ന സുരേഷ്(32) എന്നിവരാണ് പ്രായപൂർത്തിയാകാത്തർ ക്കൊപ്പം അറസ്റ്റിലായവർ.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts