ബെംഗളൂരു : കർണാടകത്തിലെ ഗോവധ നിരോധനനിയമത്തിൽ ഭേദഗതിവരുത്താനുള്ള നീക്കത്തിൽനിന്ന് സംസ്ഥാനസർക്കാർ പിൻവാങ്ങുന്നെന്ന് സൂചന. ഇത് ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കേണ്ടെന്നാണ് തീരുമാനം.
കശാപ്പിന് പശുക്കളെ കടത്തിക്കൊണ്ടുപോകുന്ന വാഹനം ഉടമകൾക്ക് വിട്ടുകൊടുക്കുന്നത് എളുപ്പമാക്കുന്ന ഭേദഗതിയാണ് വരുത്താൻ ലക്ഷ്യമിട്ടത്. നിലവിൽ വാഹനത്തിന്റെ വിലയ്ക്ക് തുല്യമായ ബാങ്ക് ഗാരന്റി നൽകിയാലേ വിട്ടുകിട്ടൂ. ഇതിനുപകരം പ്രത്യേക ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഭേദഗതി.
കർണാടക പ്രിവെൻഷൻ ഓഫ് സ്ലോട്ടർ ആൻഡ് പ്രിസർവേഷൻ ഓഫ് കാറ്റിൽ(അമൻഡ്മെന്റ്) ബിൽ 2025 എന്ന പേരിലാണ് ബിൽ തയ്യാറാക്കിയത്.
ബില്ലിന് മന്ത്രിസഭ അംഗീകാരവും നൽകിയിരുന്നു. പക്ഷേ, ഭേദഗതി അനാവശ്യമായ പ്രതിഷേധം വിളിച്ചുവരുത്തിയേക്കുമെന്ന ആശങ്കയുയർന്നതോടെയാണ് നിയമസഭയിൽ അവതരിപ്പിക്കുന്നതിൽനിന്ന് സർക്കാരിനെ പിന്നോട്ടുവലിപ്പിച്ചതെന്നാണ് സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]