ഐ.ടി. തൊഴിൽസമയം വർധിപ്പിക്കൽ : ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്തി ഐ.ടി. ജീവനക്കാർ

strike

ബെംഗളൂരു : കർണാടകത്തിൽ ജോലിസമയം ദിവസം 14 മണിക്കൂർവരെയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ വൻ പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ.

ശനിയാഴ്ച ബെംഗളൂരുവിലെ വിവിധ ഐ.ടി. കമ്പനികളിലെ ജീവനക്കാർ കർണാടകസംസ്ഥാന ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയന്റെ (കെ.ഐ.ടി.യു.) കീഴിൽ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു.

കെ.ഐ.ടി.യു. ജനറൽസെക്രട്ടറി സുഹാസ് അഡിഗ, പ്രസിഡന്റ് വി.ജെ.കെ., വൈസ് പ്രസിഡന്റ് രശ്മി ചൗധരി തുടങ്ങിയവർ സംസാരിച്ചു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ഐ.ടി. ജീവനക്കാരുടെ ജോലിസമയം കൂട്ടിയാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച പഠനങ്ങൾ കെ.ഐ.ടി.യു. നേതാക്കൾ ചൂണ്ടിക്കാട്ടി.

പുതിയ ഭേദഗതി തൊഴിലാളികൾക്ക് നേരേയുള്ള ആക്രമണമാണെന്നും അത് നടപ്പാക്കാനുള്ള ഏതൊരു ശ്രമത്തെയും യൂണിയൻ ചെറുക്കുമെന്നും സുഹാസ് അഡിഗ പറഞ്ഞു. സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് അഭ്യർഥിക്കുകയുംചെയ്തു.

നിലവിലുള്ള ഒൻപതുമണിക്കൂർ ജോലിസമയം 12 മണിക്കൂറിലേക്കുയർത്താനാണ് സർക്കാർ നീക്കം നടത്തുന്നത്.

ഇതിനുപുറമേ രണ്ടുമണിക്കൂർ ഓവർടൈം ജോലിചെയ്യിക്കാനും കമ്പനിയുടമകൾക്ക് അവസരം നൽകുന്ന രീതിയിലാണ് പുതിയ ബല്ലിന്റെ കരടുനിർദേശം സർക്കാരിന്റെ പരിഗണനയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts