ബെംഗളൂരു : യാദ്ഗീറിൽ ദളിത് വിഭാഗത്തിൽപ്പെട്ട എസ്.ഐ.യുടെ മരണത്തിൽ ആത്മഹത്യാരോപണം ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് എം.എൽ.എ. ചന്നറെഡ്ഡി പാട്ടീലിന്റെയും മകൻ പാമ്പനഗൗഡയുടെയും പേരിൽ പോലീസ് കേസെടുത്തു. യാദ്ഗീറിലെ എസ്.ഐ. പരശുരാമാണ് കഴിഞ്ഞദിവസം മരിച്ചത്.
മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്നതിനെത്തുടർന്ന് ആശുപത്രിലായിരുന്നു മരണം. പരശുരാമിന്റെ ഭാര്യ ശ്വേത നൽകിയ പരാതിയിൽ ബോധപൂർവമായ അപമാനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തത്.
സ്ഥലംമാറ്റാതിരിക്കണമെങ്കിൽ എം.എൽ.എ.യും മകനും പരശുരാമിനോട് 30 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.
അതേസമയം, ആത്മഹത്യയാണെന്ന ആരോപണം ആഭ്യന്തരമന്ത്രി തള്ളിആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചില്ല. സ്ഥലംമാറ്റം സംബന്ധിച്ച് മാനസികബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്. എല്ലാ ആരോപണങ്ങളും അന്വേഷിക്കും -മന്ത്രി അറിയിച്ചു.
അതിനിടെ, എസ്.ഐ.യുടെ മരണത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് ആർ. അശോക രംഗത്തെത്തി.
ചെന്നറെഡ്ഡിയുടെയും മകന്റെയും ഉപദ്രവം കാരണം മാനസികസമ്മർദത്തിലായിരുന്നു പരശുരാമെന്നും ചെന്നറെഡ്ഡി ഉടൻ രാജിവെക്കണമെന്നും സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നും അശോക ആവശ്യപ്പെട്ടു.
സ്ഥലംമാറ്റാതിരിക്കാൻ കോൺഗ്രസ് കൈക്കൂലി ആവശ്യപ്പെട്ടതാണ് ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയതെന്നും അശോക പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.