സ്വകാര്യ ടൂറിസ്റ്റ ബസ് പണിമുടക്ക്; ഇന്നും നാളെയും ആര്‍ടിസികളുടെ സ്‌പെഷ്യല്‍ സര്‍വ്വീസ്; വിശദാംശങ്ങള്‍

ബെംഗളൂരു: സംസ്ഥാനന്തര സ്വകാര്യ ടൂറിസ്റ്റുകളുടെ പണിമുടക്ക് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുളള സര്‍വ്വീസുകളെ രണ്ടാം ദിനവും ബാധിച്ചു.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരള, കര്‍ണാടക ആര്‍ടിസികള്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ബസ് സര്‍വ്വീസുകള്‍ നടത്തി.

സമരം തുടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ഇരു ആര്‍ടിസികളും സ്‌പെഷ്യല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാരാന്ത്യതിരക്കുളള വെളളിയാഴ്ച പതിവ് സര്‍വ്വീസുകളിലെ ടിക്കറ്റുതീര്‍ന്നു.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

കേരളവും തമിഴ്‌നാടും കര്‍ണാടകയും പ്രത്യേകം പ്രവേശന നികുതി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

കേന്ദ്ര സര്‍ക്കാരിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റെടുത്ത ടൂറിസ്റ്റ് ബസുകളില്‍ നിന്ന് വീണ്ടും നികുതി ഈടാക്കുന്നത് പിന്‍വലിക്കും വരെ സമരം തുടരുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts