അന്നഭാഗ്യ യോജന; 5 കിലോ അരിക്ക് പകരം ‘ഇന്ദിര ഫുഡ് കിറ്റ്’ വിതരണം ചെയ്യും; കിറ്റിൽ എന്തെല്ലാം ഉൾപ്പെടുമെന്ന് അറിയാൻ വായിക്കാം

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ അഭിലാഷമായ അന്നഭാഗ്യ പദ്ധതി പ്രകാരം ‘ഇന്ദിര ഫുഡ് കിറ്റ്’ വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു . നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് അന്നഭാഗ്യ പ്രകാരം 10 കിലോ അരി ആണ് നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ 5 കിലോ അരിയും ബാക്കി 5 കിലോ മറ്റ് ഭക്ഷ്യവസ്തുക്കളും നൽകും.

സംസ്ഥാനത്തെ എ.എ.വൈ, പി.എച്ച്.എച്ച് റേഷൻ ഗുണഭോക്താക്കൾക്ക് അന്നഭാഗ്യ പദ്ധതി പ്രകാരം 61.19 കോടി രൂപ ചെലവിൽ ഇന്ദിര ഫുഡ് കിറ്റുകൾ (പോഷകാഹാര ഭക്ഷണ കിറ്റ്- 2 കിലോ പയർ, 1 കിലോ പാചക എണ്ണ, 1 കിലോ പഞ്ചസാര, 1 കിലോ ഉപ്പ്) വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

അന്നഭാഗ്യ അരി ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇന്ദിര ഫുഡ് കിറ്റുകൾ നൽകാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. അന്നഭാഗ്യ പദ്ധതി പ്രകാരം 5 കിലോ അധിക അരി നൽകുന്നതിനായി ബജറ്റിൽ അനുവദിച്ച 6,426 കോടി രൂപയിൽ, ഇന്ദിര ഫുഡ് കിറ്റുകൾ നൽകുന്നതിനായി ബജറ്റ് പുനർനിർമ്മിക്കുന്നതിന് 6,119.52 കോടി രൂപ അംഗീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
[masterslider id="10"]

Related posts