ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു റെയിൽ മ്യൂസിയത്തിൽ ഒരുക്കും പ്രത്യേക ദീപാലംകൃതപരിപാടി

ബംഗളുരു : ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരു റെയിൽ മ്യൂസിയത്തിൽ പ്രത്യേക ദീപാലംകൃതപരിപാടി സംഘടിപ്പിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇതോടനുബന്ധിച്ച് മ്യൂസിയം രാത്രി എട്ടുവരെ തുറക്കും.

വിന്റേജ് സ്റ്റീം ലോക്കോമോട്ടീവുകൾ, ഇൻസ്പെക്‌ഷൻ കാരിയേജുകൾ, റെയിൽ ബസ്, സ്റ്റീം ഫയർ പമ്പ്, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ബ്രേക്ക്-ഡൗൺ ക്രെയിൻ, മറ്റ് വിവിധ ഔട്ട്‌ഡോർ പ്രദർശനങ്ങൾ എന്നിവ മനോഹരമായ ദീപങ്ങളാൽ അലങ്കരിക്കും.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം

ദസറ ആഘോഷങ്ങളുടെ ഭാഗമായി അവധിദിവസങ്ങളായ സെപ്റ്റംബർ 23, 30 തീയതികളിലും മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

നിശ്ചിത ഫീസടച്ചാൽ, ജനങ്ങൾക്ക് മ്യൂസിയത്തിനുള്ളിൽ എസ്എൽആർ, ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി അനുവദിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us