സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു; നാല് സ്ത്രീകളിൽ ഒരാൾ അറസ്റ്റിൽ മൂന്ന് പേർ ഒളിവിൽ

ചെന്നൈ: തമിഴ് നാട് കടലൂരിൽ സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു. കടലൂർ നെല്ലിത്തോപ്പിലാണ് സംഭവം നടന്നത്. നാല് സ്ത്രീകൾ ചേർന്നാണ് ഒരു സ്ത്രീയെ മർദിച്ചത്.

വസ്തുതർക്കവുമായി ബന്ധപ്പെട്ട വഴക്കാണ് മർദനത്തിലേക്ക് നീണ്ടത്. കടംപുലിയൂർ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ 2.13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്.

  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും

മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ ഞങ്ങൾ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമി പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്ന് തോന്നുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

നാല് സ്ത്രീകൾ ഒരു സ്ത്രീയെ വളഞ്ഞ് അസഭ്യം പറയുകയും, അവളെ അടിക്കുകയും, വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് വിഡിയോയിൽ ഉള്ളത്. ഒരു ഘട്ടത്തിൽ അവർ അവളുടെ ബ്ലൗസ് ഭാഗികമായി ഊരിമാറ്റുന്നു.

നീ ഒരു നായയ്ക്ക് തുല്യയാണ് എന്ന് ഒരു സ്ത്രീ പറയുന്നത് കേൾക്കാം. മറ്റൊരാൾ വടി ഉപയോഗിച്ച് സ്ത്രീയെ അടിക്കുന്നതും, ഒരാൾ അവളുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. പൂർണ്ണമായും വസ്ത്രം അഴിക്കാതിരിക്കാൻ ഇര പരമാവധി ശ്രമിക്കുന്നതായും വീഡീയോയിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts