മലയാള ചലച്ചിത്ര താരം ഗ്രേസ് ആന്റണി വിവാഹിതയായി. ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ നടന്ന വിവാഹം എന്ന് ക്യാപ്‌ഷൻ നൽകി ചിത്രവും പോസ്റ്റ് ചെയ്താണ് ഗ്രേസ് വിവാഹം കഴിഞ്ഞ കാര്യം അറിയിച്ചത്. ഭർത്താവിന്റെ മുഖം വെളിപ്പെടുത്തിയില്ല. വരന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഗ്രേസ് പങ്കിട്ടിട്ടുള്ളത്. വിവാഹം നടക്കാൻ പോകുന്നതായി ഗ്രേസ് യാതൊരു അറിയിപ്പും പ്രഖ്യാപിച്ചിട്ടുമില്ല. നിരവധി താരങ്ങൾ ഗ്രേസ് ആന്റണിക്ക് ആശംസ അറിയിച്ചു. സംഗീത സംവിധായകനായ എബി ആണ് വരൻ എന്ന് സൂചനയുണ്ട്.
Read MoreDay: 9 September 2025
‘എന്‍റെ കൈകളിൽ പൂപ്പൽ വന്നു; വസ്ത്രങ്ങൾക്ക് നല്ല ദുർഗന്ധമുണ്ട്; ജയിലിൽ ഇങ്ങനെ ജീവിക്കാൻ കഴിയില്ല; വിഷം നൽകുവെന്നും മുറവിളിയുമായി നടൻ ദർശൻ
ബംഗളൂരു: ജയിലിൽ താൻ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കോടതിക്ക് മുന്നിൽ പരാതിപ്പെട്ട് നടൻ ദർശൻ. തനിക്ക് വിഷം നൽകി ഈ ദുരിതജീവിതം അവസാനിപ്പിക്കാനാണ് നടൻ കോടതിയോട് പറഞ്ഞത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് 64-ാമത് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ദർശൻ ഹാജരായത്. രേണുക സ്വാമി വധക്കേസിലാണ് ദർശൻ ജയിലിൽ കഴിയുന്നത്. ‘ദിവസങ്ങളായി ഞാൻ സൂര്യപ്രകാശം കണ്ടിട്ടില്ല. എന്റെ കൈകളിൽ പൂപ്പൽ വന്നു. വസ്‌ത്രങ്ങളിൽ ദുർഗന്ധമുണ്ട്. ഇനി ഇങ്ങനെ ജീവിക്കാനാകില്ല. ദയവായി എനിക്ക് വിഷം തരൂ. ഇവിടുത്തെ ജീവിതം ദുസഹമാണ് ‘ – ദർശൻ കോടതിയിൽ പറഞ്ഞു.…
Read More2029 ൽ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് ഡി കെ ശിവകുമാർ
ബെംഗളൂരു : 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . രാജ്യം ഒരു “മാറ്റത്തിനായി” ആഗ്രഹിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു. ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിച്ച ശിവകുമാർ, സംസ്ഥാനത്ത് 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക കോൺഗ്രസ് സ്ഥാനം നിലനിർത്തുമെന്നും പറഞ്ഞു. ‘ 2029 ൽ രാഹുൽ ഗാന്ധി ഈ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. രാജ്യത്തിന് ഒരു മാറ്റം ആവശ്യമാണ്. ‘ – ഡി കെ ശിവകുമാർ പറഞ്ഞു. കഴിഞ്ഞ…
Read Moreമെട്രോയ്ക്ക് ബോംബ് ഭീഷണി 17-കാരൻ അറസ്റ്റിൽ
ചെന്നൈ : മെട്രോ തീവണ്ടിക്ക് ബോംബ് ഭീഷണി മുഴക്കിയ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച കോയമ്പേട് മെട്രോ റെയിൽവേ സ്റ്റേഷൻ വഴി കടന്ന് പോകുന്ന മെട്രോ തീവണ്ടിയ്ക്ക് ബോംബ് വെയ്ക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് തീവണ്ടികൾ ബോംബ് സ്ക്വാഡ് പരിശോധിച്ചിരുന്നു. അറസ്റ്റിലായ 17-കാരനെ കോയമ്പേട് പോലീസ് ചോദ്യം ചെയ്തു.
Read Moreവിവാഹം മുടങ്ങി; യുവതി ആത്മഹത്യ ചെയ്തു
ബെംഗളൂരു : വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ഓഫീസിൽ ആത്മഹത്യ ചെയ്തു. കെ.ആർ. പീറ്റ് താലൂക്കിലെ കിക്കേരി ഗ്രാമത്തിലാണ് സംഭവം. പീറ്റ് താലൂക്കിലെ വലഗെരെ മെനസ ഗ്രാമത്തിലെ കെ.ആർ. കാവ്യ (26) ആണ് ആത്മഹത്യ ചെയ്തത്. 15 ദിവസം മുമ്പ് ഹസ്സനിൽ നിന്നുള്ള ഒരു യുവാവുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ യുവാവിന്റെ കുടുംബം അടുത്തിടെ വിവാഹം വേണ്ടെന്ന് പറഞ്ഞ് റദ്ദാക്കി. ഇതിൽ അസ്വസ്ഥയായ യുവതി വെള്ളിയാഴ്ച ഓഫീസിൽ ഉറക്കഗുളിക കഴിച്ച് രോഗബാധിതയായി വീണു. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പക്ഷേ ചികിത്സയിലിരിക്കെ…
Read Moreസ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു; നാല് സ്ത്രീകളിൽ ഒരാൾ അറസ്റ്റിൽ മൂന്ന് പേർ ഒളിവിൽ
ചെന്നൈ: തമിഴ് നാട് കടലൂരിൽ സ്ത്രീയെ മരത്തിൽ കെട്ടി വസ്ത്രമഴിച്ച് മർദിച്ചു. കടലൂർ നെല്ലിത്തോപ്പിലാണ് സംഭവം നടന്നത്. നാല് സ്ത്രീകൾ ചേർന്നാണ് ഒരു സ്ത്രീയെ മർദിച്ചത്. വസ്തുതർക്കവുമായി ബന്ധപ്പെട്ട വഴക്കാണ് മർദനത്തിലേക്ക് നീണ്ടത്. കടംപുലിയൂർ പൊലീസ് കേസെടുത്തു. ആക്രമണത്തിന്റെ 2.13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്. മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടെത്താൻ ഞങ്ങൾ പ്രത്യേക…
Read Moreനമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാരുടെ ശ്രദ്ധക്ക്!!
ബെംഗളൂരു : ആഗസ്റ്റ് മധ്യത്തോടെ പ്രവർത്തനമാരംഭിച്ച നമ്മ മെട്രോ യെല്ലോ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത. നാളെ മുതൽ ഒരു മെട്രോ ട്രെയിൻ കൂടി സർവീസ് നടത്തും. ആരംഭം മുതൽ ഇതുവരെ 3 ട്രെയിനുകൾ മാത്രമാണ് യെല്ലോ ലൈനിൽ സർവീസ് നടത്തിയിരുന്നത്. ഓരോ ട്രെയിനുകൾക്ക് ഇടയിലുള്ള സമയം 25 മിനിട്ട് ആയിരുന്നു. എന്നാൽ നാളെ മുതൽ ഒരു മെട്രോ ട്രെയിൻ കൂടി ഈ റൂട്ടിൽ ഓടിത്തുടങ്ങുകയാണ്. ആകെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 4 ആകും’ ഓരോ സർവീസുകൾക്കിടയിലുള്ള സമയം 19 മിനിറ്റായി കുറയുമെന്ന് ബി.എം.ആർ.സി.…
Read Moreസൂപ്പർ സുരക്ഷിതം: ഇന്ത്യയിൽ 11 വർഷം ആഘോഷിച്ച് ബെംഗളൂരുവിൽ നിന്നുള്ള റഷ്യൻ വനിത; എന്തുകൊണ്ടാണ് താൻ നഗരത്തെ ഇഷ്ടപ്പെടുന്നതെന്ന വിഡിയോ വൈറൽ
ബെംഗളൂരുവിൽ താമസിക്കുന്ന ഒരു റഷ്യൻ സ്ത്രീ, ഇന്ത്യയിൽ താമസം തുടങ്ങിയതിനുശേഷം, “ഒരു വർഷം മാത്രം” ഇന്ത്യയിൽ തുടരും എന്നാണ് പ്രതീക്ഷിച്ചത്. ,എന്നാൽ ഇന്ത്യ എങ്ങനെ തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് പറയുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യയിൽ 11 വർഷം പിന്നിട്ടതായി വ്യക്തമാക്കി. ‘ഇന്ത്യ സൂപ്പർ സുരക്ഷിതം’ എന്ന് പറയുന്ന റഷ്യൻ വനിത എന്തുകൊണ്ടാണ് താൻ നഗരത്തെ ഇഷ്ടപ്പെടുന്നതെന്ന വിഡിയോയും പോസ്റ്റ് ചെയ്തു “ഇന്ത്യ എന്നെ എങ്ങനെ സ്വാധീനിച്ചുവെന്നും വാർത്തെടുത്തുവെന്നും ഞാൻ ചിന്തിക്കുന്നു” എന്ന അടിക്കുറിപ്പോടെ യൂലിയ അസ്ലമോവയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ, പരമ്പരാഗത…
Read Moreഅർദ്ധരാത്രിയിൽ നഗ്നനായ എത്തിയ യുവാവ് വാതിലിൽ മുട്ടി പ്രശ്നമുണ്ടാക്കി
ബെംഗളൂരു: അർദ്ധരാത്രിയിൽ രണ്ട് സ്ത്രീകൾ താമസിക്കുന്ന വീട് നഗ്നനായ യുവാവ് ആക്രമിക്കാൻ ശ്രമിച്ചു. ബെംഗളൂരു ഈസ്റ്റ് താലൂക്കിലെ ചീമസാന്ദ്രയിലുള്ള കെആർ ഡിഫൻസ് ലേഔട്ടിൽ ആൺ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സെപ്റ്റംബർ 3 ന് നടന്ന സംഭവം രാത്രി വൈകിയാണ് പുറത്തുവന്നത്. ആയുധധാരിയായ ആൾ ജെസ്സി എന്ന വ്യക്തിയുടെ വീടിനടുത്തേക്ക് എത്തി വാതിലിൽ മുട്ടി. മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാതിൽ തുറക്കാത്തപ്പോൾ കാറിന്റെ എല്ലാ ജനാലകളും അയാൾ തകർത്തു. അതേസമയം, സ്ത്രീ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്ക് നിലവിളിച്ചു. പിന്നീട്…
Read Moreസ്വർണവില സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് സർവകാല റെക്കോർഡിൽ. സ്വർണത്തിൽ തൊട്ടാൽ ഇനി കൈപൊള്ളും. പവന് 80800 രൂപയും ഗ്രാമീന് 10100 രൂപയുമാണ് എത്തിനിൽക്കുന്ന വില.
Read More