2029 ൽ രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് ഡി കെ ശിവകുമാർ

ബെംഗളൂരു : 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . രാജ്യം ഒരു “മാറ്റത്തിനായി” ആഗ്രഹിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു.

ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിച്ച ശിവകുമാർ, സംസ്ഥാനത്ത് 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക കോൺഗ്രസ് സ്ഥാനം നിലനിർത്തുമെന്നും പറഞ്ഞു.

‘ 2029 ൽ രാഹുൽ ഗാന്ധി ഈ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. രാജ്യത്തിന് ഒരു മാറ്റം ആവശ്യമാണ്. ‘ – ഡി കെ ശിവകുമാർ പറഞ്ഞു.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കഴിഞ്ഞ മാസം, ആർജെഡി നേതാവ് തേജസ്വി യാദവ് 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്‌ക്കുമെന്ന് പറഞ്ഞിരുന്നു . ഈ വർഷം കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശിവകുമാർ തള്ളിക്കളഞ്ഞു.

മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒപ്പം “പ്രതീക്ഷയില്ലാതെ ജീവിതമില്ല. ലോകത്തിലെ എല്ലാവരും പ്രതീക്ഷയിലാണ് ജീവിക്കുന്നത്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

മുഖ്യമന്ത്രി സ്ഥാനം പ്രധാനമല്ല. എനിക്ക് സ്വാർത്ഥനാകാൻ താൽപ്പര്യമില്ല. കഠിനാധ്വാനം തീർച്ചയായും ഫലം ചെയ്യും ,” എന്നും ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ നവംബറിൽ 2.5 വർഷം പൂർത്തിയാക്കുകയാണ് .

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
[masterslider id="10"]

Related posts