മൈസൂരു : കുടക് വനങ്ങളിൽ രാജവെമ്പാലയെ പിടികൂടിയതിന് മടിക്കേരിയിലെ ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് നാലുപേരെ കസ്റ്റഡിയിലെടുത്തു.
രണ്ട് മടിക്കേരി സ്വദേശികളെയും രണ്ട് മഹാരാഷ്ട്ര സ്വദേശികളേയുമാണ് പിടികൂടിയത്. മടിക്കേരി സ്വദേശികൾ പാമ്പ് രക്ഷാപ്രവർത്തകരാണ്. നാലുപേർക്കെതിരേയും കേസെടുത്തു.
രാജവെമ്പാലകളെ ബന്ധനസ്ഥരാക്കി പാമ്പിന്റെ ഫോട്ടോകളും വീഡിയോകളും വിലയ്ക്ക് ലഭിക്കാൻ നടത്തുന്ന ഒരു അന്തർസംസ്ഥാന റാക്കറ്റ് കർണാടക വനപാലകർ കണ്ടെത്തുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
രാജവെമ്പാലയെ അനുവാദമില്ലാതെ കൈകാര്യം ചെയ്തതിന് മഹാരാഷ്ട്രയിൽ നിന്നുള്ള വികാസ് ജഗ്താപ്, ജനാർദൻ ഭോസാലെ എന്നിവർക്കെതിരെ കുടക് ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് (എഫ്എംഎസ്) വനംവകുപ്പ് കേസെടുത്തു.
ഈ മാസം ആദ്യം കുടകിൽ ഒരു രാജവെമ്പാലയെ ഫോട്ടോ എടുക്കാൻ ഇരുവരും പോയിരുന്നു. രാജവെമ്പാലയെക്കുറിച്ചും അതിന്റെ സ്ഥലത്തെക്കുറിച്ചുമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഇരുവരെയും പിന്തുടർന്ന എഫ്എംഎസ് ഉദ്യോഗസ്ഥർക്ക് അവർ കുടകിലുണ്ടെന്ന് സൂചന ലഭിക്കുകയായിരുന്നു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]