ധർമസ്ഥല ക്ഷേത്രത്തിനും ക്ഷേത്രം ഭരണസമിതിക്കും അപകീർത്തികരമായ വാർത്തകൾ നീക്കം ചെയ്യണമെന്ന് കോടതി

ബെംഗളൂരു: ധർമസ്ഥല ക്ഷേത്രത്തിനും ക്ഷേത്രം ഭരണസമിതിക്കും അവരുടെ കുടുംബാംഗങ്ങൾക്കും അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തി ബെംഗളൂരു കോടതി.

അപകീർത്തികരമായി പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചു. ക്ഷേത്രം ഭരണസമിതി സെക്രട്ടറിയും ധർമാധികാരി വീരേന്ദ്ര ഹെഗ്‌ഡെയുടെ സഹോദരനുമായ ഡി. ഹർഷേന്ദ്രകുമാർ സമർപ്പിച്ച ഹർജിയിൽ ബെംഗളൂരുവിലെ 17-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എം. അനിതയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി

ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ഡിജിറ്റൽ, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വന്ന വാർത്തകൾ കണ്ടതിനുശേഷമാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന്റെ അഭിഭാഷകൻ വാദത്തിനിടെ ലാപ്‌ടോപ്പിൽ ഇത് കാണിച്ചുകൊടുക്കുകയായിരുന്നു.

ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 18-ന് ഡി. ഹർഷേന്ദ്ര കുമാർ സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

തുടർന്ന് വാർത്തകൾ നൽകുന്നതിനു വിലക്കേർപ്പെടുത്തി കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു. യുട്യൂബ് ചാനലുകളുൾപ്പെടെ 338 മാധ്യമങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. പ്രസിദ്ധീകരിച്ച വാർത്തകളുടെ 8,842 വെബ് ലിങ്കുകൾ നീക്കം ചെയ്യാനും ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!
[masterslider id="10"]

Related posts

Click Here to Follow Us