13ാം പോയിന്റ് മണ്ണിടിച്ചിൽ ഉണ്ടായ മേഖല; ധർമസ്ഥലയിൽ ഒന്നിലധികം ആളുകൾ ചേർന്ന് മൃതദേഹം മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്ത്

ധർമസ്ഥല: നേത്രാവതി പുഴക്കരയിലെ സ്നാനഘട്ടിനരികിൽ ശുചീകരണത്തൊഴിലാളിയും മറ്റൊരാളും മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ടുപേർകൂടി രംഗത്ത്. പ്രദേശവാസികളായ പുരന്ദര ഗൗഡ, തുലാറാം ഗൗഡ എന്നിവരാണ് ബെൽത്തങ്ങാടി എസ്ഐടി ഓഫീസിലെത്തി മൊഴി നൽകിയത്.

ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന് എട്ടുപേർ വെളിപ്പെടുത്തിയ 13-ാം സ്ഥലത്ത് രണ്ടാംനാൾ അന്വേഷണസംഘം മണ്ണുമാന്തി ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

  മഹാകുംഭമേളയിലെ 'ഐഐടി ബാബ' ഇനി കുടുംബസ്ഥൻ; വധു കർണാടക സ്വദേശിയായ എൻജിനീയർ

സ്നാനഘട്ടിനരികിൽ കട നടത്തിയിരുന്ന ആളാണ് പുരന്ദര ഗൗഡ. ഒന്നിലേറെ പേർ മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടതായി ഇയാൾ മാധ്യമപ്രവർത്തകരോടും വെളിപ്പെടുത്തി. നിലവിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്ന സ്ഥലമാണിത്.

2019-ൽ ഉരുൾപൊട്ടലിൽ ഇവിടെ മണ്ണുവന്ന് വീണിരുന്നു. അതുകൊണ്ട് 20 അടി താഴ്ചയിലെങ്കിലും മണ്ണുനീക്കണമെന്ന് ശുചീകരണത്തൊഴിലാളി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വ്യാഴാഴ്ചയും പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.

ഒന്നിലധികം ആളുകൾ ചേർന്ന് മൃതദേഹം കുഴിച്ചിടുന്നത് കണ്ടതായി തുലാറാം ഗൗഡയും പറഞ്ഞു. ഇതേ സ്ഥലത്ത് മൃതദേഹങ്ങൾ മറവുചെയ്യുന്നത് കണ്ടെന്ന് പ്രദേശദേശവാസികളായ ആറുപേർ നേരത്തേ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ശുചീകരണത്തൊഴിലാളിയുടെ സഹോദരനെയും അന്വേഷണസംഘം ചോദ്യംചെയ്‌തായി സൂചനയുണ്ട് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
[masterslider id="10"]

Related posts

Click Here to Follow Us