കാവേരി നദിയില്‍ മുതലയുടെ ആക്രമണം :മധ്യവയസ്കന്‍ മരിച്ചു

ബെംഗലൂരു :മൈസൂര്‍ മാണ്ട്യ ജില്ലയില് മുത്താതി വില്ലേജില്‍ കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ മധ്യ വയസ്കന്‍ മുതലയുടെ  ആക്രമണത്തില്‍ കൊല്ലപ്പെട്ടു …ഹെസര്‍ ഗട്ട സ്വദേശിയായ വെങ്കിടേഷ് (52)ആണ് കൊല്ലപ്പെട്ടത് …കുടുംബവുമോത്ത് മുത്താതി ക്ഷേത്രം സന്ദര്‍ശിക്കവെ ആയിരുന്നു ദുരന്തം സംഭവിക്കുന്നത് …
 
ഞായറാഴ്ച രാവിലെ 8.30 ഓടെ ക്ഷേത്രത്തിനു സമീപ പ്രദേശത്തു കൂടി ഒഴുകുന്ന കാവേരിയില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ ആയിരുന്നു   മുതല വെങ്കിടേഷിനെ കടിച്ചു വലിച്ചു കൊണ്ട് നീങ്ങുന്നത് ..സമീപമുള്ളവര്‍ നില വിളികേട്ടപ്പാടെ കല്ലുകളും മറ്റുമുപയോഗിച്ചു മുതലയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ നോക്കിയെങ്കിലും ആദ്യ ശ്രമത്തില്‍ നടന്നില്ല ..തുടര്‍ന്ന് ചിലര്‍ നദിയിലേക്ക് ചാടി അയാളെ മുതലയുടെ പിടിയില്‍ നിന്നും വലിച്ചു കരയില്‍ കയറ്റാന്‍ ശ്രമം ഫലം കണ്ടു ..പക്ഷെ ഇടത് കാല്‍ വെങ്കിടേഷിനു നഷ്ടമായിരുന്നു .മാരകമായി മുറിവേറ്റു  രക്തം വാര്‍ന്ന അദ്ദേഹത്തെ .ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചു  ….പ്രദേശത്ത് പോലീസും വനം വകുപ്പും ചേര്‍ന്ന് പരിശോധന നടത്തി ..പോസ്റ്റ്മോര്‌ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts