ആരാണ് ‘കാല കരികാല’ എന്ന ചോദ്യത്തിനു ഉത്തരവുമായി ട്രെയിലര്‍ എത്തി …!

സസ്പെന്‍സും മാസും ആവാഹിച്ച പുത്തന്‍ പുതിയ ചിത്രം ‘കാല ‘യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു ….എല്ലായ്പ്പോഴും പറയുന്നപോലെ ”വയസ്സാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടു പോകലെ … ” എന്ന വാചകം അനുസ്മരിക്കത്തക്ക വിധം സാള്‍ട്ട് ആണ്ട് പെപ്പര്‍ ലുക്കില്‍ രജനി നിറഞ്ഞാടുകയാണ് ട്രെയിലറില്‍ ..പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം പകുതിയോടെ തിയേറ്ററുകളില്‍ എത്തും ….ഈശ്വരി റാവു , ഹുമ ഖുറേഷി എന്നിവര്‍ നായികമാര്‍ ആവുന്ന ചിത്രത്തില്‍ സന്തോഷ്‌ നാരായണന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത് …ഇതില്‍ ഈശ്വരി റാവു പഴയകാല തമിഴ് തെലുങ്ക് നടിയാണ് ..മലയാളത്തില്‍ ജയറാം , സിദ്ദീഖ് എന്നിവര്‍ അഭിനയിച്ച ‘ഊട്ടിപ്പട്ടണം ‘ എന്ന ചിത്രത്തില്‍ നായിക ആയിരുന്നു ….ഹിന്ദി നടന്‍ നാനാ പടേക്കര്‍ മറ്റൊരു പ്രമുഖ വേഷം ചെയ്യുന്നു ..

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

കാലയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ രഞ്ജിത്ത് തന്നെയാണ് .അധോലോക നായകന്മാരായ ഹാജി മസ്താന്‍ -വരദരാജന്‍ എന്നിവരുടെ ജീവിതവുമായി ചിത്രത്തിനു ബന്ധമുണ്ടെന്നു പലതരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു …എങ്കിലും ഈ കാര്യത്തില്‍ ഇതുവരെയും സ്ഥിതീകരണം ഉണ്ടായിട്ടില്ല..എട്ടോളം മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍ക്കുന്ന വിവരം …എന്തായാലും ‘കാലാ ‘ബോക്സ് ഓഫീസ് തകര്‍ത്തു മറിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts