“സർഗ്ഗധാരയുടെ പുതുകാലം,പുതുകവിത”

സർഗ്ഗധാര സാംസ്കാരിക സമിതിയുടെ, “പുതുകാലം പുതുകവിത”, പ്രസിഡന്റ് ശാന്താ മേനോന്റെ അധ്യക്ഷതയിൽ നടന്നു.

പരിപാടിയിൽ  മുഖ്യാതിഥിയായി എത്തിയ Dr. സോമൻ കടലൂർ, വിഹ്വലതയും വിസ്ഫോടനവും സൃഷ്ടിച്ചുകൊണ്ടാണ്, പുത്തൻകവിത മലയാളക്കരയിലാകെ അലയടിക്കുന്നതെന്നും, എന്നാൽ സമൂഹത്തിലെ അസ്വസ്ഥതകൾ അതിശക്തമായി പ്രതിഫലിക്കുന്നത് അവഗണിക്കപ്പെട്ടവരുടെയും അകറ്റിനിർത്തപ്പെട്ടവരുടെയും കവിതകളിലാണ് എന്നും സ്വന്തം കവിതകളുടെ ഓളങ്ങൾ മുറിച്ചുനീക്കി, രണ്ടു ഡസനിലേറെ കവികളുടെ അമ്പതോളം പുതുകവിതകൾ ഓർമ്മയിൽ നിന്നും അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ICUഎന്ന ഹ്രസ്വചിത്രം പ്രദർശ്ശി പ്പിച്ചു.സെക്രട്ടറി ശ്രീജേഷ് സ്വാഗതവും, വിഷ്ണുമംഗലം കുമാർ അതിഥിയെ പരിചയപ്പെടുത്തുകയും ചെയ്തു. പി.കൃഷ്ണകുമാർ സോമൻ കടലൂരിന് ഉപഹാരം നൽകി.വിജയൻ,ആചാരി, ഗോപാലകൃഷ്ണൻ, സേതുനാഥ്,കൃഷ്ണപ്രസാദ്‌,കൃഷ്ണകുമാർ കടമ്പൂർ, നവീൻ, ദിലീപ് മോഹൻ, Dr. ബെൻസൻ, സന്തോഷ്, രാധാകൃഷ്ണമേനോൻ,വേണുഗോപാൽ, ഷൈജു, എന്നിവർ പങ്കെടുത്തു.9964352148.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us